ആര്യൻ കേസ്: സമീർ വാങ്കഡെ ചട്ടങ്ങൾ ലംഘിച്ചെന്ന്
text_fieldsമുംബൈ: ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മേഖല ഡയറക്ടർ സമീർ വാങ്കഡെ ചട്ടങ്ങൾ പാലിച്ചില്ലെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്.െഎ.ടി) വൃത്തങ്ങൾ. റെയിഡിനുള്ള ചട്ടങ്ങൾ പാലിച്ചില്ല, അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു, ആര്യൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള വ്യഗ്രതയിൽ മറ്റുള്ളവരെ വിട്ടുകളഞ്ഞു എന്നിങ്ങനെയാണ് എസ്.െഎ.ടിയുടെ കണ്ടെത്തലുകളെന്നാണ് വിവരം.
സമീർ വാങ്കഡെക്കെതിരെ കോഴ ആരോപണം ഉയർന്നതോടെ ആര്യൻ ഖാൻ കേസുൾപ്പടെ ആറ് മയക്കുമരുന്ന് കേസുകൾ അന്വേഷിക്കാൻ എൻ.സി.ബി െഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങിെൻറ നേതൃത്വത്തിൽ നിയോഗിച്ച എസ്.െഎ.ടിയുടേതാണ് കണ്ടെത്തൽ.ഇതിനിടയിൽ കോഴ ആരോപണം ഉന്നയിച്ച ആര്യൻ ഖാൻ കേസിലെ സാക്ഷി പ്രഭാകർ സായിൽ എസ്.െഎ.ടി മുമ്പാകെ ഹാജരായി. എസ്.െഎ.ടി സംഘം താമസിക്കുന്ന ആർ.പി.എഫ് ക്യാമ്പിലെത്തിയാണ് സായിൽ മൊഴി നൽകിയത്.
ആര്യൻ ഖാനെ രക്ഷിക്കാൻ വിവാദ 'ഡിറ്റക്ടീവ്' കിരൺ ഗോസാവി, സാം ഡീസൂസ എന്നിവർ ഷാറൂഖ് ഖാെൻറ മാനേജർ പൂജ ദദ്ലാനിയെ കണ്ട് 18 കോടി രൂപ ആവശ്യപ്പെെട്ടന്നും അതിൽ എട്ട് കോടി സമീർ വാങ്കഡെക്കുള്ളതാണെന്ന് പറഞ്ഞു കേെട്ടന്നും 50 ലക്ഷം മുൻകൂറായി വാങ്ങിയെന്നുമാണ് പ്രഭാകർ സായിലിെൻറ വെളിപ്പെടുത്തൽ. അതേസമയം, പൂജ ദദ്ലാനി, നടൻ ചങ്കി പാണ്ഡെയുടെ സഹോദരൻ ചിങ്കി പാണ്ഡെ എന്നിവരെ മൊഴിയെടുക്കാൻ എസ്.െഎ.ടി വിളിപ്പിച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായില്ല.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ആര്യൻ ഖാനും ഹാജരായില്ല. ഇതിനിടയിൽ സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് വാങ്കഡെ നൽകിയ അപകീർത്തി ഹരജിയിൽ ചൊവ്വാഴ്ച മറുപടി നൽകാൻ മന്ത്രി നവാബ് മാലികിനോട് ബോംെബ ഹൈകോടതി ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് മോഹിത് കംബോജ് നൽകിയ ഹരജിയിൽ മാലിക്കിനോട് 29ന് നേരിട്ട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതിയും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.