നാർകോട്ടിക് കൺട്രോൾ ബ്യൂറോയിൽ നേരിട്ട് ഹാജരായി ആര്യൻ ഖാൻ
text_fieldsമുംബൈ: ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാൻ ഇന്ന് മുബൈയിലെ നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുന്നിൽ ഹാജരായി. ലഹരി മരുന്ന് കേസിൽ ബോംബെ ഹൈകോടതിയിൽ നിന്നും ജാമ്യം നേടിയ ആര്യൻ ഖാൻ ജാമ്യ വ്യവസ്ഥ പ്രകാരമാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുന്നിൽ ഹാജരായത്.
22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കഴിഞ്ഞ മാസം 30ന് ആര്യൻ ഖാൻ മുബൈയിലെ ആർതർ റോഡിലെ ജയിലിൽ നിന്നും മോചിതനായത്.
ലഹരി മരുന്ന് ഉപയോഗിച്ചതായോ കൈവശം വച്ചതോ തെളിക്കാൻ കഴിഞ്ഞില്ലെങ്കിലും ആര്യൻറെ വാട്സ്ആപ് ചാറ്റുകൾ അനധികൃത ലഹരി ഇടപാടുകളുടെ തെളിവാണെന്നും വിദേശത്തെ ലഹരി വിൽപ്പനക്കാരുമായി ബന്ധമുണ്ടെന്നു തെളിക്കുന്നതാണെന്നും ലഹരി വിരുദ്ധ ഏജൻസി പറഞ്ഞു.
പൊലീസ് അറിയാതെ മുബൈ വിട്ട് പുറത്ത് പോകരുത്, എല്ലാ വെളളിയാഴ്ചകളിലും ഏജൻസിക്ക് മുന്നിൽ ഹാജരാകണം, കേസിൽ പ്രതി ചേർക്കപ്പെട്ടവരുമായി യാതൊരു തരത്തിലുമുള്ള ആശയവിനിമയവും പുലർത്തരുത്, മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത് തുടങ്ങിയ പതിനാല് നിബന്ധനകൾ പ്രകാരമാണ് ആര്യൻ ഖാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ലഹരി വിരുദ്ധ ഏജൻസിക്ക് കോടതിയോട് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.