ആര്യൻ ഖാനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വേണമെന്ന് നാർകോട്ടിക്സ് ബ്യൂറോ
text_fieldsമുംബൈ: ആഡംബരകപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ ആര്യന്‍ ഖാനുള്‍പ്പെടെ മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വേണമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ ആവശ്യപ്പെട്ടു.
ഇതുവരെ പതിനെട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്. അതിനിടെ കേസ് കെട്ടിച്ചമച്ചതാണെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിന്റെ ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പി നേതാവ് മനീഷ് ഭാനുശാലി പ്രതികരിച്ചു.
മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ഒക്ടോബർ രണ്ട് അർധരാത്രിയാണ് റെയ്ഡ് നടന്നത്. ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻ.സി.ബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും സംഘാടകരും പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.