ആര്യനെ കുടുക്കി; 18 കോടിക്ക് 'ഡീൽ' ഉറപ്പിച്ചു–വീണ്ടും വെളിപ്പെടുത്തൽ
text_fieldsമുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്നും രക്ഷപ്പെടുത്താൻ ഷാറൂഖ് ഖാനുമായി 18 കോടിയുടെ 'ഡീൽ' ഉറപ്പിച്ചിരുന്നതായും കേസിലെ മറ്റൊരു സാക്ഷി വിജയ് പഗാരെ. മനീഷ് ഭാനുശാലി, കിരൺ ഗോസാവി, സുനിൽ പാട്ടീൽ എന്നിവർ മാസങ്ങളായി നഗരത്തിലെ ഹോട്ടലുകളിൽ തങ്ങി സംഭവം ആസൂത്രണം ചെയ്തതാണെന്നും വിജയ് പഗാരെ മറാത്തി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സുനിൽ പാട്ടീൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇൗ സമയങ്ങളിൽ മുംബൈ ഹോട്ടലുകളിൽ താനുമുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
സെപ്റ്റംബർ 27 ന് നവിമുംബൈയിലെ ഫോർച്യൂൺ ഹോട്ടലിലെ മുറിയിലെത്തിയ ഭാനുശാലി 'വമ്പൻ ഗെയിമാണ്' നടക്കാൻ പോകുന്നതെന്ന് പറഞ്ഞു. തന്നെ ഹോട്ടൽ മുറിയിലിരുത്തി ഇന്നോവ കാറിൽ സുനിൽ പാട്ടീൽ, ഭാനുശാലി, ഗോസാവി എന്നിവർ ഗുജറാത്തിലേക്കു പോയി. കാറിൽ പൊലീസ് എന്നെഴുതുകയും ചെയ്തു. യാത്രയുടെ ഉദ്ദേശ്യം നടന്നെന്നും തനിക്കുള്ള പണം ഉടൻ തരുമെന്നും സുനീൽ പാട്ടീൽ ഫോണിൽ പറഞ്ഞു. ഒക്ടോബർ മൂന്നിന് മുറിയിലെത്തിയ ഭാനുശാലി തന്നെയും കൂട്ടി മുംബൈക്ക് പുറപ്പെട്ടു. ഇടക്ക് ഗോസാവി, സാം ഡിസൂസ, മയൂർ, പൂജ എന്നീ പേരുകളും പറഞ്ഞു. എൻ.സി.ബി കാര്യാലയത്തിൽ എത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. ആര്യനൊപ്പമുള്ള ഗോസാവിയുടെ സെൽഫി ഭാനുശാലിയെ അസ്വസ്ഥനാക്കി-എന്നിങ്ങനെയാണ് വെളിപ്പെടുത്തൽ.
അതേസമയം, ഷാറൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ട് കേസിനുപിന്നിൽ എൻ.സി.പി മന്ത്രിയാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് മോഹിത് കമ്പോജ് രംഗത്തെത്തി. സുനിൽ പാട്ടീൽ എന്നയാൾക്ക് മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും പാട്ടീലാണ് ഗൂഢാലോചന നടപ്പാക്കുന്നതെന്നും കേമ്പാജ് ആരോപിച്ചു. എന്നാൽ, മോഹിത് എൻ.സി.ബി ഡയറക്ടർ സമീർ വാങ്കഡെയുടെ 'സ്വകാര്യ ആർമി'യിലെ അംഗമാണെന്നും തെളിവുകൾ സഹിതം ഞായറാഴ്ച മറുപടി നൽകുമെന്നും എൻ.സി.പി മന്ത്രി നവാബ് മാലിക് പറഞ്ഞു. ഹോട്ടലുകളിലെ ഗൂഢാലോചനകൾ മാലിക് പുറത്തുവിടാനിരിക്കെയാണ് മോഹിതിെൻറ ആേരാപണം.
ആര്യൻ ഖാൻ കേസ് എൻ.സി.ബി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു
മുംബൈ: ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്.െഎ.ടി) അന്വേഷണമാരംഭിച്ചു. ആര്യനെ അറസ്റ്റ് ചെയ്ത എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ കോഴ, വ്യാജ ജാതി സർട്ടിഫിക്കറ്റ് വിവാദങ്ങളുയർന്നതിനെ തുടർന്നാണ് കേസ് എസ്.െഎ.ടിക്ക് കൈമാറിയത്.
അർമാൻ കോഹ്ലി അറസ്റ്റിലായത് അടക്കം മറ്റ് അഞ്ചു കേസുകളും എസ്.െഎ.ടിക്ക് കൈമാറി. വെള്ളിയാഴ്ച രാത്രിയോടെയാണ് ആറു കേസുകളുടെ അന്വേഷണ ചുമതലയിൽനിന്ന് സമീർ വാങ്കഡെയെ മാറ്റി എൻ.സി.ബി ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. ശനിയാഴ്ചയാണ് സംഘം മുംബൈയിൽ എത്തിയത്. അേതസമയം, കോഴ വിവാദം അന്വേഷിക്കാൻ എൻ.സി.ബി നേരേത്ത രൂപംനൽകിയ എസ്.െഎ.ടി, ആര്യൻ ഖാൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആശിഷ് രഞ്ജൻ പ്രസാദിനെ ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.