മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ മുഖം പരീക്ഷിക്കാൻ ബി.ജെ.പി; ശിവരാജ് സിങ് ചൗഹാൻ പുറത്തായേക്കും
text_fieldsഭോപാൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവരാജ് സിങ് ചൗഹാനെ ഒഴിവാക്കി പുതിയ മുഖങ്ങളെ പരീക്ഷിക്കാൻ ബി.ജെ.പി. മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയും പങ്കെടുത്തു.
നാലു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു ശിവരാജ് സിങ് ചൗഹാൻ. ഇക്കുറി തലമുറമാറ്റമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോൾ ഫലം പോലും കടത്തിവെട്ടിയ ജയമാണ് ബി.ജെ.പി ഇത്തവണ മധ്യപ്രദേശിൽ നേടിയത്. ചൗഹാന്റെ ലാഡ്‍ലി ബെഹ്ന പോലുള്ള ക്ഷേമപദ്ധതികളാണ് ബി.ജെ.പിയെ സഹായിച്ചത് എന്നാണ് വിലയിരുത്തൽ. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 29 ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ ചൗഹാൻ പറഞ്ഞു. കഴിഞ്ഞ വർഷം ആകെയുള്ള 29 സീറ്റിൽ 28ലും ബി.ജെ.പി വിജയിച്ചു.
ഒരെണ്ണത്തിൽ കോൺഗ്രസും. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ 230ൽ 163 സീറ്റുകളാണ് ബി.ജെ.പി നേടിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ശിവരാജ് സിങ് ചൗഹാൻ ഭാര്യയോടൊപ്പം ഒരു റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.