കർഷകസമരം: അന്താരാഷ്ട്ര സമൂഹം ശബ്ദമയുർത്തുന്നത് മനുഷ്യാവകാശ ലംഘനത്തിനെതിരെയെന്ന് സോനാക്ഷി സിൻഹ
text_fieldsന്യൂഡൽഹി: കർഷകസമരത്തിന് അനുകൂലിക്കുന്നവർക്കെതിരെ ഇന്ത്യയിലെ സെലിബ്രേറ്റികൾ നടത്തുന്ന കാമ്പയിനെ വിമർശിച്ച് ബോളിവുഡ് താരം സോനാക്ഷി സിൻഹ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കാമ്പയിനെതിരെ അവർ രംഗത്തെത്തിയത്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായാണ് അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തിയത്. ഇന്‍റർനെറ്റ് റദ്ദാക്കൽ, അഭിപ്രായസ്വാതന്ത്ര്യത്തിലെ നിയന്ത്രണങ്ങൾ, സർക്കാർ പ്രൊപ്പഗൻഡ, വിദ്വേഷ പ്രസംഗം എന്നിവക്കെതിരെയായിരുന്നു വിമർശനങ്ങളെന്നും സോനാക്ഷി സിൻഹയുടെ വ്യക്തമാക്കി.
മാധ്യമപ്രവർത്തകർ അക്രമിക്കപ്പെടുകയാണ്. ഇന്‍റർനെറ്റ് നിരോധിക്കുന്നു. സർക്കാർ സംവിധാനങ്ങളും ചില മാധ്യമങ്ങളും കർഷകരെ നിന്ദിക്കുന്നു. ഈ പ്രശ്നങ്ങളാണ് അന്താരാഷ്ട്രതലത്തിൽ ചർച്ചയായതെന്നും സോനാക്ഷി സിൻഹ പറഞ്ഞു.
കർഷകസമരത്തെ കുറിച്ച് അഭിപ്രായം പറയുന്നവരെ രാജ്യത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ അനധികൃതമായി ഇടപെടുന്നവരെന്ന് മുദ്രകുത്തുന്നത് ശരിയല്ല. ഒരു മനുഷ്യൻ സമൂഹത്തിലെ മറ്റ് മനുഷ്യർക്ക് വേണ്ടി ഇടപെടുന്നതായി മാത്രമേ അതിനെ കാണാൻ സാധിക്കുകയുള്ളുവെന്നും സോനാക്ഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.