Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമത്തിൽ...

കാർഷിക നിയമത്തിൽ ഭേദഗതി വരുത്താം; കർഷകർക്ക്​ മുമ്പിൽ നിർദേശങ്ങളുമായി കേന്ദ്രം

text_fields
bookmark_border
farmers Protest
cancel

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക്​ മുന്നിൽ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ഇതിനായി അഞ്ചിന നിർദേശങ്ങളാണ്​ കർഷകർക്ക്​ മുന്നിൽ കേന്ദ്രം വെച്ചത്​. ഇക്കാര്യത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്​ ഷായും കർഷകസംഘടനകളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ്​ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ എത്തിയത്​.

താങ്ങുവില നില നിർത്തും, ഭൂമിയിലുള്ള കർഷകരുടെ അവകാശം സംരക്ഷിക്കും, സർക്കാർ നിയന്ത്രിത കാർഷിക വിപണന ചന്തകൾ തുടരും, കാർഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, കരാർ കൃഷി തർക്കങ്ങളിൽ സിവിൽ കോടതിയെ നേരിട്ട്​ സമീപിക്കാം എന്നതാണ്​ പ്രധാന ഭേദഗതി നിർദേശങ്ങൾ.

കഴിഞ്ഞ ദിവസം അമിത്​ ഷായുമായി നടത്തിയ ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കണമെന്ന ശക്​തമായ നിലപാടാണ് സംഘടനകൾ ​ സ്വീകരിച്ചത്​. കർഷക സംഘടനകൾ ഉറച്ച നിലപാട്​ സ്വീകരിച്ചതോടെയായിരുന്നു ചർച്ച വഴിമുട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilli chalo
News Summary - As Centre sends proposal to farmers
Next Story