വീണ്ടും ചൈനീസ് പ്രകോപനം: അരുണാചൽ തങ്ങളുടേതെന്ന്, എം.പിമാർക്ക് ചൈനീസ് എംബസിയുടെ കത്ത്
text_fieldsബെയ്ജിങ്: അരുണാചലിലെ പ്രദേശങ്ങൾക്ക് പേരിട്ട നടപടിക്ക് പിന്നാലെ ഇരട്ടപ്രകോപനവുമായി വീണ്ടും ചൈന. അരുണാചൽ പ്രദേശ് എന്നും രാജ്യത്തിെൻറ ഭാഗമായിരിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തെ തള്ളിയ ചൈന അരുണാചൽ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് അവകാശപ്പെട്ടു.
ഇതിന് പിന്നാലെ, ധർമശാല ആസ്ഥാനമായ തിബത്തൻ പ്രവാസ പാർലമെന്റിെൻറ പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എം.പിമാർക്ക് ചൈനീസ് എംബസി കത്തയച്ച വിവരവും പുറത്തുവന്നു. പുതിയ സംഭവങ്ങളിലും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടിെല്ലങ്കിലും നയതന്ത്രബന്ധം വീണ്ടും വഷളാകുന്നതിെൻറ സൂചനകളാണ് വരുന്നത്.
കഴിഞ്ഞദിവസം അരുണാചലിലെ 15 പ്രദേശങ്ങൾക്ക് ചൈന പേരിട്ടതിനെ കടുത്ത ഭാഷയിൽ ഇന്ത്യ വിമർശിച്ചിരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും പ്രഖ്യാപിച്ച വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി, ചൈനയുടെ പേരിടൽ കൊണ്ട് യഥാർഥ വസ്തുതകളിൽ മാറ്റമൊന്നും വരാൻ പോകുന്നില്ലെന്നും വ്യക്തമാക്കി.
ഇതിനോടുള്ള പ്രതികരണമായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് സാവോ ലിജിയാൻ, 'തിബത്തിെൻറ തെക്കൻ മേഖല ചിൻ സ്വയംഭരണ പ്രദേശത്തിെൻറ ഭാഗമാണെന്നും ചൈനയുടെ സ്വാഭാവിക പ്രദേശമാണെ'ന്നും വിശദീകരിച്ചത്.
വിവിധ വംശീയ വിഭാഗങ്ങൾ കാലങ്ങളായി ഇവിടെ താമസിച്ചുവരുകയാണ്. അവിടത്തെ സ്ഥലങ്ങൾക്ക് പല പേരുകളും അവർ നൽകിയിട്ടുമുണ്ട്. അതൊക്കെ ഏകീകരിക്കുന്നതിെൻറ ഭാഗമായാണ് ബന്ധപ്പെട്ട അധികാരികൾ പേരുകൾ പ്രസിദ്ധീകരിച്ചത്. രാജ്യത്തിെൻറ പരമാധികാരത്തിൽ ഉൾപ്പെട്ട കാര്യമാണിതെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു. അരുണാചലിനെ 'തെക്കൻ തിബത്ത്' എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
2017ൽ അരുണാചലിലെ ആറ് സ്ഥലങ്ങൾക്ക് ഇതേ രീതിയിൽ പേരുകൾ നൽകി ചൈന സംഘർഷത്തിന് വഴിമരുന്നിട്ടിരുന്നു. ചൈനീസ് അടയാളങ്ങൾ, തിബത്ത്, റോമൻ ലിപികൾ എന്നിവ ഉപയോഗിച്ചാണ് ഇത്തവണ 15 സ്ഥലങ്ങൾക്ക് ഭൂമിശാസ്ത്രപരമായ അടയാളങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ എട്ട് വാസസ്ഥലങ്ങൾ, നാല് മലകൾ, രണ്ട് നദികൾ, ഒരു മലയോര പാത എന്നിവ ഉൾപ്പെടുന്നു.
ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള തിബത്തൻ പ്രവാസ പാർലമെന്റ് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ എം.പിമാർ പങ്കെടുത്തതാണ് ചൈനയെ പ്രകോപിപ്പിച്ചത്. വിവിധ പാർട്ടികളിലെ ആറു എം.പിമാരാണ് വിരുന്നിൽ പെങ്കടുത്തത്. എം.പിമാരുടെ നടപടിയിൽ ആശങ്ക അറിയിച്ചുകൊണ്ട് ഇവരിൽ പലർക്കും ചൈനീസ് എംബസിയുടെ കത്ത് കഴിഞ്ഞദിവസം ലഭിച്ചു. എം.പിമാർക്ക് കത്തയച്ച ചൈനയുടെ നടപടി നയതന്ത്ര പ്രോട്ടോകോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.
അങ്ങനെ കത്തയക്കാൻ ചൈനക്ക് അവകാശമില്ലെന്ന് തിബത്തൻ സർവകക്ഷി പാർലമെൻററി േഫാറം കൺവീനറായ സുജീത് കുമാർ അഭിപ്രായപ്പെട്ടു. തനിക്ക് ഇതുവരെ കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം മറ്റു പല എം.പിമാർക്കും ലഭിച്ചതായി സ്ഥിരീകരിച്ചു. കത്തിനെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.