കോവിഡ് കൂടുന്നു; മഹാരാഷ്ട്രയിലെ സതാറയിൽ മാസ്ക് നിർബന്ധമാക്കി
text_fieldsമുംബൈ: കോവിഡ് 19, ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ സതാറയിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ മാസ്ക് നിർബന്ധമാക്കി. വിദ്യാഭ്യാസ സ്ഥാപാനങ്ങൾക്കും ബാങ്കുകൾക്കും ഉത്തരവ് ബാധകമായിരിക്കും.
സത്താറ ജില്ലാ കലക്ടർ റുചേഷ് ജെയ്‍വാൻഷിയാണ് അടിയന്തര പ്രാധാന്യത്തോടെ ഉത്തരവിറക്കിയത്. ബസ് സ്റ്റാന്റ്, വിവാഹ പാർട്ടികൾ, മറ്റ് പൊതു പരിപാടികൾ, മാർക്കറ്റ് തുടങ്ങി ജനം തിങ്ങിക്കൂടുന്ന എല്ലായിടങ്ങളിലും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കലക്ടർ നിർദേശിച്ചു.
കോവിഡ് 19 , ഇൻഫ്ലുവൻസ കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മുൻകരുതൽ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 248 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.