Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇൗ കുരുന്നുകൾക്കിനി ആരു കാവലാകും? ഡൽഹിയിൽ ചോദ്യചിഹ്​നമായി കോവിഡിൽ​ മാതാപിതാക്കൾ നഷ്​ടമായ മക്കളുടെ ഭാവി
cancel
Homechevron_rightNewschevron_rightIndiachevron_rightഇൗ കുരുന്നുകൾക്കിനി...

ഇൗ കുരുന്നുകൾക്കിനി ആരു കാവലാകും? ഡൽഹിയിൽ ചോദ്യചിഹ്​നമായി കോവിഡിൽ​ മാതാപിതാക്കൾ നഷ്​ടമായ മക്കളുടെ ഭാവി

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിക്കും മറ്റു നഗരങ്ങൾക്കുമിപ്പോൾ തോരാ കണ്ണീരിെൻറ മാത്രമല്ല അലച്ചിലി​െൻറയും കാലമാണ്​. ഹോസ്​പിറ്റൽ ബെഡും ഓക്​സിജൻ സിലിണ്ടറും പ്ലാസ്​മ ദാതാക്കളും തുടങ്ങി ചെന്നുതൊടാനാകാത്ത ആവശ്യങ്ങൾ പലർക്കും പലത്​. അതിനിടെ ഉള്ളുലച്ച്​ പുതിയ ആധി കൂടി എത്തിയത്​ സന്നദ്ധ പ്രവർത്തകരെയും അധികൃതരെയും ഒരു പോലെ കുഴക്കുകയാണ്​. മാതാപിതാക്കൾ ഒന്നിച്ച്​ കോവിഡിൽ പൊലിഞ്ഞ കുട്ടികളുടെ എണ്ണം പെരുകുന്നതാണ്​ ഏറ്റവുമൊടുവിലെ പ്രശ്​നം.

കഴിഞ്ഞ ചൊവ്വാഴ്​ച മാതാവും പിതാവും കോവിഡിനിരയായ 14 കാരനായ ബാലനെ നോക്കാൻ ​ആരെങ്കിലും തയാറുണ്ടോ എന്നന്വേഷിച്ച്​ സമൂഹ മാധ്യമങ്ങളിലെത്തിയ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. നാലു ദിവസത്തിനിടെ മാത്രം അഞ്ചു കുട്ടികളുടെ വിഷയം തങ്ങൾ മാത്രം കൈകാര്യം ചെയ്യേണ്ടിവന്നതായി ഡൽഹി ബാലാവകാശ കമീഷൻ പറയുന്നു. ഒരിടത്തും വിളിയെത്താത്ത എത്ര മക്കൾ വേറെയുണ്ടെന്നതാണ്​ അതിലേറെ വലിയ ചോദ്യം.

ബന്ധപ്പെടേണ്ടവരെ കുറിച്ചുപോലും അറിയാത്ത മക്കൾ വീടകങ്ങളിൽ നിലവിളിയുമായി കഴിയു​ന്നുണ്ടെന്ന ആധി പെരുകുകയാണ്​.

വീട്ടിൽ ഏകാന്തരായിപോയ 15ഉം 16ഉം വയസ്സുള്ള രണ്ടു കുട്ടികളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

പലർക്കും ആവശ്യമായ കൗൺസലിങ്ങും ഭക്ഷ്യവസ്​തുക്കളും മുതൽ സാമ്പത്തിക സഹായവും ചികിത്സയും വരെ ഉറപ്പാക്കാൻ തയാറാണെന്ന്​ കമീഷൻ പറയുന്നു. ബന്ധുക്കൾ തന്നെ നോക്കാൻ തയാറാണ്​ മിക്ക കുടുംബങ്ങളിലും. എന്നാൽ, ആരോരുമില്ലാതെ ഒറ്റപ്പെട്ട്​ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്നവരാണ്​ കുടുങ്ങുന്നത്​.

മാതാവും പിതാവും മരിക്കുന്നവരെ പോലെ പ്രയാസത്തിലാക്കുന്നതാണ്​ ഒരാൾ മരിക്കുകയും മറ്റൊരാൾ ആശുപത്രിയിലാകുകയും ചെയ്യുന്നത്​. സമാന സംഭവമുള്ള ഇരട്ടക്കുട്ടികളെ കഴിഞ്ഞ ചൊവ്വാഴ്​ച കമീഷൻ കണ്ടെത്തിയിരുന്നു.

എത്ര പേർ മരിക്കുന്നുവെന്ന്​ പോലും ഔദ്യോഗിക കണക്കുകൾ കൃത്യമല്ലാത്ത ഡൽഹിയിൽ അനാഥരായി പോകുന്ന മക്കളുടെ കണക്കെടുക്കാൻ സംവിധാനങ്ങളൊന്നുമില്ല. 91-9311551393 നമ്പറിലും 1098 എന്ന ചൈൽഡ് ലൈൻ നമ്പറിലും ബന്ധപ്പെടണമെന്ന നിർദേശം മാത്രമാണ്​ ഏക പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidDelhiChildren Without Parents
News Summary - As Covid ravages Delhi, authorities grapple with a question: Where do children who lose both parents go?
Next Story