വായുമലിനീകരണം അപകടകരമായ തോതിലേക്ക്; ഡൽഹിയിൽ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന് നിർദേശം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ തോതിലേക്ക് കടന്നു. വായു ഗുണനിലവാര സൂചികയിൽ തോത് 500 കടന്നതോടെയാണ് നഗരം അതീവഗുരുതരാവസ്ഥയിലേക്ക് കടന്നത്. സർക്കാർ-സ്വകാര്യ ഓഫീസുകൾ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വാഹന ഉപയോഗം 30 ശതമാനമെങ്കിലും കുറക്കണമെന്നാണ് നിർദേശം.
വായുമലിനീകരണം രൂക്ഷമായതോടെ കൂടുതൽ കർശനമായ നടപടികളിേലക്ക് അധികൃതർ കടക്കുമെന്നാണ് സൂചന. ട്രക്കുകൾ ഡൽഹിയിലേക്ക് കടക്കുന്നത് നിരോധിക്കാനും വാഹനങ്ങൾക്ക് ഒറ്റ-ഇരട്ടയക്ക നിയന്ത്രണം കൊണ്ടു വരാനും പദ്ധതിയുണ്ട്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കും. ഡൽഹി വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
ദീപാവലി ആഘോഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിലെ വായുമലിനീകരണ തോത് അപകടകരമായ അവസ്ഥയിലേക്ക് എത്തിയത്. ദീപാവലി ആഘോഷങ്ങൾക്കൊപ്പം പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കാൻ തുടങ്ങിയതും മലിനീകരണത്തിന്‍റെ തോത് ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.