ഹാമിദ് അൻസാരിയും പാക് മാധ്യമപ്രവർത്തകനും കൂടിക്കാഴ്ച നടത്തിയെന്ന വിവാദം വിടാതെ ബി.ജെ.പി
text_fieldsന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പാക് മാധ്യമപ്രവർത്തകന് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന വിവാദം വിടാതെ ബി.ജെ.പി. പാക് മാധ്യമപ്രവർത്തകൻ ഹാമിദ് അൻസാരിയുമായി വേദി പങ്കിടുന്ന ചിത്രം മുൻനിർത്തിയാണ് കോൺഗ്രസിനെതിരെ ബി.ജെ.പിയുടെ നീക്കം.
യു.പി.എ ഭരണകാലത്ത് അഞ്ചുതവണ ഇന്ത്യ സന്ദർശിച്ചുവെന്നും ഹാമിദ് അൻസാരി പങ്കുവെച്ച തന്ത്രപ്രധാന വിവരങ്ങൾ പാക് ചാരസംഘടന ഐ.എസ്.ഐക്ക് കൈമാറിയെന്നുമാണ് പാക് മാധ്യമപ്രവർത്തകൻ നുസ്റത് മിർസയുടെ അവകാശവാദം.
ഹാമിദ് അൻസാരിയുടെ ക്ഷണപ്രകാരമാണ് ഇന്ത്യയിൽ അദ്ദേഹത്തെ കാണാനെത്തിയതെന്നും നുസ്റത് മിർസ പറയുന്നു. എന്നാൽ ആരോപണങ്ങൾ അൻസാരി തള്ളിയിരുന്നു. പാക് മാധ്യമപ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നുമാണ് അൻസാരിയുടെ മറുപടി. ഹാമിദ് അൻസാരി തന്ത്രപ്രധാനമായ നിരവധി വിവരങ്ങൾ താനുമായി പങ്കുവെച്ചുവെന്നും നുസ്റത് മിർസ വെളിപ്പെടുത്തിയിരുന്നു.
2009ൽ നടന്ന ഭീകരത സംബന്ധിച്ച പരിപാടിയിൽ നുസ്റത് മിർസ അൻസാരിയുമായി വേദിപങ്കിട്ടതിന്റെ ചിത്രമാണ് ബി.ജെ.പി നേതാവ് ഗൗരവ് ഭാട്ടിയ പുറത്തുവിട്ടത്. യു.പി.എ സർക്കാർ മതിയായ സുരക്ഷ നടപടികൾ സ്വീകരിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് പാകിസ്താനിൽ നിന്ന് ഒരാൾ പരിപാടിയിൽ പങ്കെടുത്തത് സൂചിപ്പിക്കുന്നതെന്നും ഭാടിയ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.