മഷിപ്രയോഗം: ബി.ജെ.പി സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുന്നു -രാകേഷ് ടികായത്ത്
text_fieldsമീററ്റ്: മഷിപ്രയോഗത്തിനു പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഭാരതീയ കിസാൻ യുനിയൻ നേതാവ് രാകേഷ് ടികായത്ത്. ജാംങ്കേതിയിൽ നടന്ന ബി.കെ.യു അവലോകനയോഗത്തിൽ സംസാരിക്കവെയാണ് ടികായത്ത് ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. തനിക്കെതിരെ നടന്ന മഷിപ്രോയോഗം ആസൂത്രിതമാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു എന്നും ആരോപിച്ചു.
കൂടാതെ മഹാത്മാഗാന്ധി ഗൂഢാലോചനക്കാരാൽ വെടിയേറ്റ് കൊല്ലപ്പെട്ടതുപോലെ, രാജ്യത്തിനും കർഷകർക്കും വേണ്ടി ശബ്ദമുയർത്തുന്നവരെ ഗൂഢാലോചനക്കാർ ഉന്നം വെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ടിക്കായത്തിന് എന്തെങ്കിലും സംഭവിച്ചാൽ ലക്ഷകണക്കിന് ടികായത്തുകൾ രാജ്യത്ത് ഇൻക്വിലാബ് പതാകയുയർത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് 30നാണ് ടിക്കായത്തിനുനേരെ അക്രമണമുണ്ടായത്. ബംഗളൂരുവിലെ ഗാന്ധി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെ മൂന്നംഗ സംഘം കർഷകനേതാവിനെ അക്രമിക്കുകയും മുഖത്ത് മഷി ഒഴിക്കുകയുമായിരുന്നു.
തുടർന്ന് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ടികായത്ത് കന്നഡയിൽ സംസാരിക്കാത്തതിനാലാണ് മഷിപ്രയോഗം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.