പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുഖ്ബീർ സിങ് ബാദൽ
text_fieldsചണ്ഡിഗഡ്: പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ശിരോമണി അകാലിദൾ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദൽ.
പഞ്ചാബിൽ പലതവണ അധികാരത്തിലിരുന്ന മുൻ മുഖ്യമന്ത്രിമാരായ സുഖ്ബീർ സിങ് ബാദലും അദ്ദേഹത്തിന്റെ പിതാവ് പ്രകാശ് സിങ് ബാദലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ജനവിധി പൂർണമനസ്സോടെ സ്വീകരിക്കുന്നെന്നും ഫലങ്ങൾ വിശകലനം ചെയ്യാൻ കോർ കമ്മിറ്റി യോഗം മാർച്ച് 14 ന് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് അനുകൂലമല്ലെങ്കിലും പാർട്ടിയുടെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
പഞ്ചാബിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് എ.എ.പിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയുടെ വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി സുഖ്ബീർ സിങ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമെന്ന നിലയിൽ പഞ്ചാബിന്റെ വികസനത്തിനായി എ.എ.പിക്ക് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അഞ്ച് തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന തന്‍റെ പിതാവ് ഒരിക്കലും ജയിക്കുന്നതിലോ തോൽക്കുന്നതിലോ മുഖ്യമന്ത്രിയാകുന്നതിലോ ശ്രന്താലുവായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിനെ സേവിക്കാൻ ജീവിതം സമർപ്പിച്ച നിസ്വാർത്ഥ നേതാവാണ് അദ്ദേഹമെന്നും സുഖ്ബീർ സിങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.