പ്രതിപക്ഷം ഒറ്റക്കെട്ട്; മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുലും സംഘവും പാർലമെന്റിൽ -വിഡിയോ
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രഥമസമ്മേളനം നടക്കുമ്പോൾ പ്രതിപക്ഷം എത്തിയത് ഭരണഘടനയുടെ കോപ്പിയും കൈകളിലേന്തി. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനായി എഴുന്നേറ്റപ്പോൾ രാഹൽ ഗാന്ധി അടക്കമുള്ള ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ ഭരണഘടനയുടെ കോപ്പികൾ ഉയർത്തിക്കാണിക്കുകയും ചെയ്തു. അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോഴും പ്രതിപക്ഷ നേതാക്കൾ സമാനരീതിയിലാണ് പ്രതികരിച്ചത്.
ജീവൻ കൊടുത്തും ഭരണഘടന സംരക്ഷിക്കുമെന്ന് കോൺഗ്രസ് എക്സിൽ പോസ്റ്റ് ചെയ്ത എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിൽ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ നേതാവ് കല്യാൺ ബാനർജി, സമാജ്‍വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ് എന്നിവർ പ്രതിപക്ഷ നേതാക്കൾക്കായുള്ള ബെഞ്ചിലെ ആദ്യ നിരയിൽ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു.
ഭരണഘടനക്കെതിരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിരന്തരം നടത്തുന്ന അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. അങ്ങനെ സംഭവിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് അവർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടന ഉയർത്തി കാണിച്ചതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായ മൂന്നാംതവണയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്. വാരണാസിയെ പ്രതിനിധീകരിച്ച് മൂന്നാംതവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.