സമരം നടത്തുന്ന കർഷകർക്ക് എൻ.ഐ.എ സമൻസ്; കേന്ദ്രസർക്കാറിനെതിരെ അകാലിദൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കും അവരെ പിന്തുണക്കുന്നവർക്കും എൻ.ഐ.എ സമൻസ് അയച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശിരോമണി അകാലി ദൾ. സമരത്തിന് പിന്തുണ നൽകുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്ന് അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.
കർഷകസമരത്തിന്‍റെ അവരെ പിന്തുണക്കുന്നവരേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇ.ഡിയുടേയും എൻ.ഐ.എയുടേയും നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. അവർ രാജ്യദ്രോഹികളല്ല. ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ കർഷകരെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിനും കർഷക സംഘടനകൾക്കും ഫണ്ട് കൈമാറിയവർക്ക് എൻ.ഐ.എ നോട്ടീസ് അയച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.