യു.പിയിൽ ന്യൂനപക്ഷത്തിനെതിരെ ദേശീയ സുരക്ഷ നിയമത്തിന്‍റെ വ്യാപക ദുരുപയോഗം; ഹൈക്കോടതി റദ്ദാക്കിയത് 94 കേസുകൾ
text_fields
ലഖ്നോ: കിരാതമായ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ് ഉത്തർ പ്രദേശ് സർക്കാറെന്ന് അലഹബാദ് ഹൈക്കോടതി. ഗോവധവുമായി ബന്ധപ്പെട്ട കേസുകളിലാണ് പ്രധാനമായും എൻ.എസ്.എ ചുമത്തപ്പെട്ടത്. 2018 മുതൽ 2020 ഡിസംബർ വരെ കാലയളവിൽ ഇൗ നിയമ പ്രകാരം തടങ്കലിലാക്കിയവർക്കു വേണ്ടി ഹേബിയസ് കോർപസ് പ്രകാരം നൽകിയ 120 കേസുകളിൽ 94ലും എൻ.എസ്.എ കോടതി റദ്ദാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു. 32 ജില്ലകളിലായി എടുത്ത കേസുകളാണ് കോടതി റദ്ദാക്കിയത്. ഒരാളെ ഔദ്യോഗിക കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിടാൻ അനുമതി നൽകുന്ന നിയമമാണ് എൻ.എസ്.എ.
ഗോവധ നിയമപ്രകാരം 41 കേസുകളിലാണ് എൻ.എസ്.എ ചുമത്തിയത്. പ്രതികളെല്ലാം ന്യൂനപക്ഷ സമുദായക്കാർ. പൊലീസ് എഫ്.ഐ.ആർ പ്രകാരം ജില്ലാ മജിസ്ട്രേറ്റാണ് പ്രതി ചേർക്കപ്പെട്ടവരെ തടവിലാക്കാൻ അനുമതി നൽകിയത്. ന്യൂനപക്ഷ സമുദായത്തിൽപെട്ട ഇവർ പശുവിനെ അറുത്തെന്നായിരുന്നു പൊലീസ് ആരോപണം. ഇത്തരം കേസുകളിൽ 30ഉം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി.
ഗോവധത്തിന്‍റെ പേരിൽ എൻ.എസ്.എ ചുമത്തിയ എല്ലാ കേസുകളിലും ഒരേ കാരണങ്ങളുടെ പേരിലാണ് കേസ് എടുത്തത്. ഉടൻ വിട്ടയക്കപ്പെടുമെന്ന് കണ്ട് ജാമ്യാപേക്ഷ നൽകിയെന്നും വിട്ടയച്ചാൽ ക്രമസമാധാനവിരുദ്ധ പ്രവൃത്തികൾ തുടരുമെന്നുമായിരുന്നു ജില്ലാ മജിസ്ട്രേറ്റ്
ഉത്തരവുകളിലെ വിശദീകരണം.
എന്നാൽ, മജിസ്ട്രേറ്റുമാർ മനസ്സ് െകാടുക്കാതെയാണ് ഇൗ ഉത്തരവുകൾ ഇറക്കിയതെന്ന് കോടതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.