ജാട്ട് പ്രക്ഷോഭത്തിൽ നശിപ്പിക്കപ്പെട്ട 2000 കോടിയിൽ എത്ര പൈസ തിരിച്ചുപിടിച്ചു? –ഉവൈസി
text_fieldsഹൈദരാബാദ്: ജാട്ട് പ്രക്ഷോഭത്തിലും പട്ടേൽ പ്രക്ഷോഭത്തിലും കോടികളുടെ പൊതുമുത ൽ നശിപ്പിക്കപ്പെട്ടിട്ടും ആരുടെയും സ്വത്ത് കണ്ടുകെട്ടാതിരുന്നപ്പോൾ ഉത്തർപ്രദേ ശിലെ പൗരത്വ പ്രക്ഷോഭത്തിൽ ഉണ്ടായ നാമമാത്ര നാശത്തിന് മുസ്ലിംകളുടെ സ്വത്ത് വ്യാപ കമായി പിടിച്ചെടുക്കുന്നത് എന്തു മാനദണ്ഡത്തിലാണെന്ന് അസദുദ്ദീൻ ഉവൈസി എം.പി. 2015ലെ ജാട്ട് പ്രക്ഷോഭത്തിൽ 2000 േകാടി രൂപയുടെ നാശനഷ്ടമുണ്ടാവുകയും ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭത്തിൽ 1800 സർക്കാർ ഓഫിസുകളും 600 പൊലീസ് വാഹനങ്ങളും തകർക്കപ്പെടുകയും ചെയ്തപ്പോൾ, 14.50 ലക്ഷം രൂപയുടെ നാശമുണ്ടായ യു.പിയിൽ മുസ്ലികളുടെ സ്വത്ത് വ്യാപകമായി പിടിച്ചെടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസ്വത്ത് നശിപ്പിക്കുന്നത് എവിടെയായാലും എതിർക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ എ.ഐ.എം.ഐ.എം തലവൻ, ഹരിയാനയിലും ഗുജറാത്തിലും അങ്ങനെ ചെയ്യാതിരുന്നത് അവർ മുസ്ലിംകൾ അല്ലാത്തതുകൊണ്ടാണോ എന്ന് മോദിയോട് ചോദിക്കുകയാണെന്നും പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശനിയാഴ്ച ഹൈദരാബാദിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ജാട്ട് പ്രക്ഷോഭത്തിൽ 2000 കോടി നാശമുണ്ടായ ഹരിയാനയിൽ താങ്കൾ എത്ര തുക പിടിച്ചെടുത്തുവെന്ന് പറയാമോ മോദിജി? അവരിൽനിന്ന് ഒരു പൈസയെങ്കിലും ഈടാക്കിയോ? താങ്കൾ അതു ചെയ്തില്ല. കാരണം അവർ മുസ്ലിംകൾ അല്ല. ഇത് ഭരണഘടനയുടെ 14ാം അനുഛേദത്തിെൻറ ലംഘനമല്ലേ?’’ -ഉവൈസി ചോദിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം സ്വന്തം നാട്ടിലെ കാര്യം നോക്കട്ടേയെന്നും ഉവൈസി അഭിപ്രായപ്പെട്ടു. ‘‘ഇംറാൻ, താങ്കൾ താങ്കളുടെ രാജ്യത്തെക്കുറിച്ച് വേവലാതിപ്പെടൂ. ഞങ്ങളെ ഓർക്കുക പോലും ചെയ്യേണ്ടതില്ല. ജിന്നയുടെ തെറ്റായ സിദ്ധാന്തം തള്ളിക്കളഞ്ഞവരാണ് ഞങ്ങൾ. ലോകാവസാനം വരെ അഭിമാനമുള്ള ഇന്ത്യൻ മുസ്ലിംകളായി ഞങ്ങൾ നിലകൊള്ളുക തന്നെ ചെയ്യും.’’ -അദ്ദേഹം വ്യക്തമാക്കി.
ജനുവരി 25ന് ചരിത്രപ്രസിദ്ധമായ ചാർമിനാറിൽ പ്രതിഷേധസമ്മേളനം നടത്തുെമന്ന് അറിയിച്ച ഉവൈസി, അർധരാത്രിയിൽ ത്രിവർണ പതാക ഉയർത്തി ദേശീയഗാനം ആലപിക്കുെമന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.