Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2019 11:46 AM IST Updated On
date_range 3 Nov 2019 11:49 AM ISTബി.ജെ.പി-ശിവസേന തർക്കം മുഖ്യമന്ത്രി പദത്തിനുള്ള കസേര കളിയെന്ന് ഉവൈസി
text_fieldsbookmark_border
ഹൈദരാബാദ്: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ബി.ജെ.പി-ശിവസേന തർക്കത്തെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ. എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സംസ്ഥാനത്ത് നടക്കുന്നത് മുഖ്യമന്ത്രി പദത്തിനുള്ള കസേരകളിയാണെന്ന് ഉവൈസി വിമർശിച്ചു. സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.പിയെയോ ശിവസേനയെയോ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് ഫിഫ്റ്റി-ഫിഫ്റ്റി. ഇത് ഒരു പുതിയ ബിസ്ക്കറ്റ് ആണോ. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും പറയൂവെന്നും ഉവൈസി ആവശ്യപ്പെട്ടു.
സത്താറയിലെ മഴക്കെടുതി, കർഷകർ നേരിടുന്ന പ്രതിസന്ധി എന്നിവ ബി.ജെ.പിയെയോ ശിവസേനയെയോ അലട്ടുന്നില്ല. 'എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്നത് ഇതാണോ എന്നും ഉവൈസി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story