Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാസ്ത്രീയ പഠനത്തെ...

ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നു...; ഗ്യാൻവാപി പള്ളി സർവേ റിപ്പോർട്ടിനെതിരെ ഉവൈസി

text_fields
bookmark_border
ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നു...; ഗ്യാൻവാപി പള്ളി സർവേ റിപ്പോർട്ടിനെതിരെ ഉവൈസി
cancel

ന്യൂഡൽഹി: വാരാണസിയിൽ ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) റിപ്പോർട്ടിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസി.

സർവേ റിപ്പോർട്ട് ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ളതും ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നതുമാണെന്ന് ഉവൈസി പ്രതികരിച്ചു. ‘ഏതെങ്കിലും പ്രഫഷനൽ പുരാവസ്തു ഗവേഷകരുടെയോ, ചരിത്രകാരന്മാരുടെയോ മുമ്പിൽ അക്കാദമിക് സൂക്ഷ്മപരിശോധനക്കായി സർവേ റിപ്പോർട്ട് പഠന വിധേയമാക്കിയിട്ടില്ല. ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ളതും ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നതുമാണിത്. ഒരു മഹാപണ്ഡിതൻ ഒരിക്കൽ പറഞ്ഞതുപോലെ, എ.എസ്.ഐ ഹിന്ദുത്വത്തിനുവേണ്ടി ജോലി ചെയ്യുകയാണ്’ -ഉവൈസി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഹരജിക്കാരായ അഞ്ചു ഹിന്ദു സ്ത്രീകളുടെ അഭിഭാഷകൻ സൗരഭ് തിവാരിയാണ് റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടത്. പുരാവസ്തു വകുപ്പ് വാരാണസി ജില്ല കോടതിയിൽ സമർപ്പിച്ച 839 പേജുള്ള റിപ്പോർട്ടിലാണ് നിലവിലെ പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നതായി പറയുന്നത്. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഹിന്ദുക്ഷേത്രം തകർത്താണോ 17ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എ.എസ്.ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്. ഡിസംബർ 18നാണ് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് നൽകിയത്. നാലാഴ്ചത്തേക്ക് സർവേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് കോടതിയോട് എ.എസ്.ഐ അപേക്ഷിച്ചിരുന്നു. എന്നാൽ, സർവേ റിപ്പോർട്ട് കേസിൽ കക്ഷികളായ ഹിന്ദു, മുസ്‍ലിം വിഭാഗങ്ങൾക്ക് കൈമാറാമെന്നും എന്നാൽ പരസ്യമാക്കരുതെന്നും ബുധനാഴ്ച ജില്ല ജഡ്ജി എ.കെ. വിശ്വേഷ് വിധിച്ചിരുന്നു. കൂടാതെ, കാശി വിശ്വനാഥക്ഷേത്ര ട്രസ്റ്റ്, വാരാണസി ജില്ല മജിസ്ട്രേറ്റ്, സംസ്ഥാന ആഭ്യന്തര സെക്രട്ടറി എന്നിവർക്കും പകർപ്പ് നൽകാമെന്ന് കോടതി വ്യക്തമാക്കുകയുണ്ടായി.

ഗ്യാൻവാപിയിൽ എ.എസ്.ഐ നടത്തിയ സർവേ റിപ്പോർട്ടിനായി 11 പേർ അപേക്ഷ നൽകിയിരുന്നു. ഹിന്ദു പക്ഷത്തുനിന്നുള്ള അഞ്ചു ഹരജിക്കാരെ പ്രതിനിധാനംചെയ്യുന്ന അഭിഭാഷകർ, അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി, കാശി വിശ്വനാഥ് ട്രസ്റ്റ്, ഉത്തർപ്രദേശ് സർക്കാർ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വാരാണസി ജില്ല മജിസ്‌ട്രേറ്റ് എന്നിവരാണ് റിപ്പോർട്ടിന്റെ പകർപ്പിനായി അപേക്ഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiGyanvapi Mosque Survey
News Summary - Asaduddin Owaisi rebuffs Gyanvapi survey report
Next Story