സെഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഉവൈസി
text_fieldsന്യൂഡൽഹി: കാറിനുനേരെ വെടിവെപ്പുണ്ടായ സംഭവത്തെ തുടർന്ന് അസദുദ്ദീൻ ഉവൈസി എം.പിക്ക് സെഡ്-കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ. എന്നാൽ ഉവൈസി നിരസിച്ചു. അത്തരമൊരു മുന്തിയ സുരക്ഷ തനിക്ക് ആവശ്യമില്ല. സെഡ് കാറ്റഗറി സുരക്ഷയല്ല, എ കാറ്റഗറി പൗരനെന്ന പരിഗണനയാണ് വേണ്ടത്.
വെടി വെച്ചവർക്കെതിരെ ഭീകര പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ ചുമത്താത്തത് എന്തുകൊണ്ടാണ്? -ഉവൈസി ചോദിച്ചു. തനിക്ക് ജീവിക്കണം. സംസാരിക്കണം. പാവപ്പെട്ടവർ സുരക്ഷിതരായിരിക്കുേമ്പാൾ തന്റെ ജീവനും സുരക്ഷിതമായിരിക്കും. കാറിനുനേരെ വെടിവെച്ചവരെ ഭയക്കുന്നില്ലെന്നും ഉവൈസി പറഞ്ഞു. സെഡ്-കാറ്റഗറി സുരക്ഷ ഉവൈസി സ്വീകരിച്ചാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 20ഓളം കമാൻഡോകളാണ് മുഴുസമയ കാവലിന് നിയോഗിക്കപ്പെടുക. റോഡ് യാത്രയിൽ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.