Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅല്ലാഹു അക്ബർ, ജയ്...

അല്ലാഹു അക്ബർ, ജയ് ഭീം; സത്യപ്രതിജ്ഞയിൽ ബി.ജെ.പി എം.പിമാർക്ക് ഉവൈസിയുടെ മറുപടി

text_fields
bookmark_border
owaisi
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ‘ജ​യ്​ ശ്രീ​റാം’, ‘ഭാ​ര​ത്​ മാ​താ കീ ​ജ​യ് ​’ വി​ളി​ക​ൾ​കൊ​ണ്ട്​ എ​തി​രേ​റ്റ ബി.​ജെ.​പി എം.​പി​മാ​ർ​ക്ക്​ ബി​സ്​​മി ചൊ​ല്ലി​യും ത​ക്​​ബീ​ർ മു​ഴ​ക്കി ​യും മു​സ്​​ലിം എം.​പി​മാ​ർ ​മ​റു​പ​ടി കൊ​ടു​ക്കു​ന്ന​തി​ന്​​ 17ാം ലോ​ക്​​സ​ഭ​യു​ടെ ര​ണ്ടാം ദി​നം സാ​ക്ഷ്യ ം​വ​ഹി​ച്ചു. ഓ​ൾ ഇ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ജ​യ്​ ഭീ ം, ​ജ​യ്​ മീം, ​അ​ല്ലാ​ഹു അ​ക്​​ബ​ർ വി​ളി​ച്ച​പ്പോ​ൾ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ബൂ താ​ഹി​ർ ബി​സ്​​ മി ചൊ​ല്ലി തു​ട​ങ്ങി ത​ക്​​ബീ​റി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ അ​വ​സാ​നി​പ്പി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞ വാ​ച​കം നി​​ശ്ച​യി​ച്ച വാ​ച​ക​ങ്ങ​ളി​ൽ​ത​ന്നെ ന​ട​ത്ത​ണ​മെ​ന്നും ജ​യ്​ ശ്രീ​റാം, ഭാ​ര​ത്​ മാ​താ കീ ​ജ​യ്​ എ​ന്നി​വ​യ​ട​ക്ക​മു​ള്ള കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ പാ​ടി​ല്ലെ​ന്നും​ ക​ഴി​ഞ്ഞ ദി​വ​സം പ്രോ​ടെം സ്​​പീ​ക്ക​ർ ന​ൽ​കി​യ റൂ​ളി​ങ്​​ ധി​ക്ക​രി​ച്ചാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​​ലെ മു​ത​ൽ ബി.​ജെ.​പി എം.​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത​ത്. ത​ങ്ങ​ളു​ടെ എം.​പി​മാ​ർ​​ക്കൊ​പ്പം ജ​യ്​ ശ്രീ​റാം, ഭാ​ര​ത്​ മാ​താ കീ ​വി​ളി​ച്ച ഭ​ര​ണ​പ​ക്ഷം പ്ര​തി​പ​ക്ഷ​ത്തെ ത​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ വ​രു​േ​മ്പാ​ഴും ഇ​തേ വി​ളി​ക​ളു​മാ​യി എ​തി​രി​ട്ടു. അ​തോ​ടെ പ്ര​തി​പ​ക്ഷ എം.​പി​മാ​രും ത​ങ്ങ​ളു​ടെ പ്ര​തി​ജ്ഞ​യി​ൽ സ്വ​ന്തം മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു.

തെ​ല​ങ്കാ​ന എം.​പി​മാ​രു​ടെ പ്ര​തി​ജ്ഞ​ക്കി​ട​യി​ൽ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ പേ​ര്​ വി​ളി​ച്ച​പ്പോ​ഴേ​ക്കും ബി.​ജെ.​പി എം.​പി​മാ​ർ ജ​യ്​ ശ്രീ​റാം, ഭാ​ര​ത്​ മാ​താ കീ ​വി​ളി​ക​ൾ തു​ട​ങ്ങി. കൂ​ടു​ത​ൽ ഉ​ച്ച​ത്തി​ൽ വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഉ​വൈ​സി ത​​െൻറ പ്ര​തി​ജ്ഞ ജ​യ്​ ഭീം, ​ജ​യ്​ മീം, ​ത​ക്​​ബീ​ർ, അ​ല്ലാ​ഹു അ​ക്​​ബ​ർ, ജ​യ്​ ഹി​ന്ദ്​ എ​ന്നു​ വി​ളി​ച്ചാ​ണ്​ അ​വ​സാ​നി​പ്പി​ച്ച​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ തൃ​ണ​മൂ​ൽ എം.​പി അ​ബൂ താ​ഹി​ർ ഖാ​നെ വി​ളി​ച്ച​പ്പോ​ഴും ജ​യ്​ ശ്രീ​റാം വി​ളി ഉ​യ​ർ​ന്നു.

അ​ല്ലാ​ഹു​വി​​െൻറ നാ​മ​ത്തി​ൽ​ ബം​ഗാ​ളി​യി​ൽ പ്ര​തി​ജ്ഞ ന​ട​ത്തി ഇ​ൻ​ശാ അ​ല്ലാ​ഹ്, ഖു​ദാ ഹാ​ഫി​സ്, അ​ല്ലാ​ഹു അ​ക്​​ബ​ർ എ​ന്നു​പ​റ​ഞ്ഞ്​ അ​വ​സാ​നി​പ്പി​ച്ചു. അ​ഞ്ചാം ത​വ​ണ എം.​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​തി​ർ​ന്ന സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ ശ​ഫീ​ഖ​ു​ർ റ​ഹ്​​മാ​ൻ ബ​ർ​ഖ് അ​ല്ലാ​ഹു​വി​​െൻറ നാ​മ​ത്തി​ൽ തു​ട​ങ്ങി​യ ത​​െൻറ ഉ​ർ​ദു പ്ര​തി​ജ്ഞ​ക്കു​േ​ശ​ഷം വ​ന്ദേ​മാ​ത​രം ഇ​സ്​​ലാ​മി​നെ​തി​രാ​ണെ​ന്നും താ​െ​നാ​രി​ക്ക​ലും അ​ത്​ വി​ളി​ക്കി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച്​ അ​ത്​ വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ്ര​സ്​​താ​വ​ന ന​ട​ത്തി​യാ​ണ്​ ഇ​രി​പ്പി​ട​ത്തി​ലേ​ക്കു​ പോ​യ​ത്.

വ​രു​ൺ ഗാ​ന്ധി​യും മേ​ന​ക ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ ജ​യ്​ ശ്രീ​റാം, ഭാ​ര​ത്​ മാ​താ കീ ​വി​ളി​ക​ളു​യ​ർ​ത്താ​തി​രു​ന്ന​പ്പോ​ൾ ഹേ​മ​മാ​ലി​നി ‘രാ​ധേ രാ​ധേ’ വി​ളി​ച്ചു.

ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ എം.​പി​മാ​ർ ത​മി​ഴി​നും പെ​രി​യാ​റി​നും ക​ലൈ​ജ്ഞ​ർ​ക്കും ദ​ള​പ​തി​ക്കും വാ​ഴ​്​​കൈ വി​ളി​ച്ച്​ പ്ര​തി​ജ്ഞ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ സി.​പി.​എം എം.​പി സു ​വെ​ങ്ക​ടേ​ശ​ൻ ത​മി​ഴ്​ വാ​ഴ്​​കെ മാ​ർ​ക്​​സി​യം വാ​ഴ്​​കെ​യും കോ​ൺ​ഗ്ര​സ്​ എം.​പി രാ​ജീ​വ്​ വാ​ഴ​്​​കെ​യും വി​ളി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മി​ക്ക തൃ​ണ​മു​ൽ കോ​ൺ​ഗ്ര​സു​കാ​രും മ​മ​ത​ക്കും ബം​ഗാ​ളി​നും ജ​യ്​ വി​ളി​ച്ച​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiMPlok sabhamalayalam newsindia news
News Summary - Asaduddin Owaisi says Allahu Akbar as MPs chant Jai Shri Ram in Lok Sabha
Next Story