ഇന്ത്യയിലിപ്പോൾ പാണ്ഡവരും കൗരവരും ആരാണ്; രജനിയോട് ഉവൈസി
text_fieldsഹൈദരാബാദ്: കശ്മീരിൻെറ പ്രത്യേക അധികാരങ്ങൾ എടുത്തുകളഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അ മിത് ഷായെയും പ്രശംസിച്ച രജനീകാന്തിനെതിരെ വിമർശനവുമായി ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസി.
ജമ്മു കശ്മീരിലെ ആ ർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവരെ കൃഷ്ണനോടും അർജുനനോടും ഒരു തമിഴ് നടൻ താരതമ്യപ്പെടുത്തുകയുണ്ടായി. അങ്ങനെയെങ്കിൽ ഈ അവസ്ഥയിൽ ആരാണ് പാണ്ഡവരും കൗരവരും? നിങ്ങൾക്ക് രാജ്യത്ത് മറ്റൊരു 'മഹാഭാരതം' വേണോ? -എ.ഐ.എം.ഐ.എമ്മിൻെറ ഓഫീസിൽ നടന്ന ഈദ് ദിന പരിപാടിയിൽ സംസാരിക്കവെയാണ് ഉവൈസി ഇക്കാര്യം പറഞ്ഞത്.
“ഈ സർക്കാരിന് കശ്മീരികളോട് സ്‌നേഹമില്ലെന്ന് അറിയുക, അവർ കശ്മീരിലെ മണ്ണിനെയാണ് സ്നേഹിക്കുന്നത്. അവിടത്തെ ജനങ്ങളെയല്ല, അവർ അധികാരത്തെ സ്നേഹിക്കുന്നു, പക്ഷേ നീതിയെ സ്നേഹിക്കുന്നില്ല. അധികാരം നിലനിർത്താൻ മാത്രം ആഗ്രഹിക്കുന്നു. എന്നാൽ ആരും എക്കാലത്തും ജീവിക്കുകയോ ഭരിക്കുകയോ ചെയ്യില്ലെന്ന് അവരെ ഓർമ്മിപ്പിക്കുന്നു- ഉവൈസി പറഞ്ഞു.
രജനീകാന്തിന്റെ താരതമ്യത്തിനെതിരെ നേരത്തെ തമിഴ്‌നാട് കോൺഗ്രസ് മേധാവി കെ.എസ്. അഴഗിരി രംഗത്തെത്തിയിരുന്നു. രജനീകാന്ത് മഹാഭാരതം വീണ്ടും വായിക്കണമെന്നായിരുന്നു അദ്ദേഹത്തിൻെറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.