അപകീർത്തി പരാമർശമാണ് മോദിയുടെ ബി.ജെ.പിയിലെ സ്ഥാനക്കയറ്റത്തിന്റെ മാർഗം - അസദുദ്ദീൻ ഉവൈസി
text_fieldsന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് ടി. രാജ സിങ്ങിന്റെ സസ്പെന്ഷന് പിൻവലിച്ചതിൽ വിമർശനവുമായി എ. ഐ. എം. ഐ. എം നേതാവ് അസദുദ്ദീൻ ഉവൈസി. അപകീർത്തി പരാമർശമാണ് ബി.ജെ.പിയിൽ സ്ഥാനക്കയറ്റത്തിനുള്ള മാർഗമെന്നും ഇങ്ങനെയാണെങ്കിൽ നുപുർ ശർമ്മക്കും സ്ഥാനക്കയറ്റം പ്രതീക്ഷിക്കാമെന്നും ഉവൈസി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രിയപെട്ട പാർട്ടി നേതാവിന് സമ്മാനം നൽകിയിരിക്കുന്നു. നുപുർ ശർമ്മക്കും ഈ സമ്മാനത്തിന് കാത്തിരിക്കാം. മോദിയുടെ ബി.ജെ.പിയിൽ അപകീർത്തി പരാമർശമാണ് സ്ഥാനക്കയറ്റത്തിനുള്ള മാർഗം" - ഉവൈസി പറഞ്ഞു.
അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ ഡി. രാജക്കെതിരെ പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് രാജ നൽകിയ മറുപടി പാർട്ടി അംഗീകരിച്ചുവെന്നും അതിനാൽ സസ്പെന്ഷന് പിൻവലിച്ചുവെന്നുമാണ് പാർട്ടി സെക്രട്ടറി ഓം പതക് കത്തിൽ പരാമർശിക്കുന്നത്.
2017ൽ നടത്തിയ പരാമർശത്തിനായിരുന്നു രാജക്കെതിരെ പാർട്ടി നടപടിയെടുത്തത്. രാമ ക്ഷേത്ര നിർമാണം തടയുന്നവരുടെ തല വെട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സസ്പെന്ഷന് ശേഷവും ഇദ്ദേഹം വിദ്വേഷ പരാമർശങ്ങൾ തുടർന്നിരുന്നു. തിലകം ചാർത്തുന്ന സ്ത്രീകൾ തന്റെ സഹോദരിമാർ ആണെന്നും ഹിന്ദു സ്ത്രീകൾ മുസ്‌ലിം സ്ത്രീകളുമായി കൂട്ടുകൂടരുതെന്നും രാജ സിങ് മുൻപ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.