അസമിൽ രണ്ടാം പൗരത്വ പരീക്ഷണം
text_fieldsന്യൂഡൽഹി: അസമിലെ പൗരത്വ വിഷയം സങ്കീർണമാക്കുന്ന വിവാദ നിർദേശങ്ങളുമായി കേന്ദ്ര ആ ഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി. 1971നുമുമ്പ് അസമിലേക്ക് കുടിയേറിയവരെ തദ്ദേശ ീയരായി കണക്കാക്കുന്ന അസം ഉടമ്പടി വ്യവസ്ഥ അട്ടിമറിച്ച് 1951നുമുമ്പ് അസമിലുള്ളവ രെ മാത്രം അസമീസ് വംശജരായി കണക്കാക്കിയാൽ മതിയെന്നാണ് പ്രധാന നിർദേശം. ഇങ്ങനെ അസമികളായി പരിഗണിക്കുന്നവർക്ക് ലോക്സഭയിലും നിയമസഭയിലും 69 ശതമാനവും സർക്കാർ ജോലികളിൽ 80 ശതമാനവും സംവരണം നൽകണം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് അസമിൽ സഞ്ചരിക്കാൻ ഇന്നർലൈൻ പെർമിറ്റ് (െഎ.എൽ.പി) ഏർപ്പെടുത്താനും ശിപാർശയുണ്ട്. നിലവിൽ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറം എന്നിവിടങ്ങളിലാണ് െഎ.എൽ.പിയുള്ളത്.
അസമീസ്- ബംഗാളി വംശജർ തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താൻ രാജീവ് ഗാന്ധിയുണ്ടാക്കിയ അസം ഉടമ്പടിയുടെ തുടർ നടപടി നിർദേശിക്കാനാണ് സമിതിയെ നിയോഗിച്ചത്. റിട്ട. ജസ്റ്റിസ് ബിപ്ലബ് കുമാർ ശർമ അധ്യക്ഷനായ 13 അംഗ സമിതിയുടെ ശിപാർശ അംഗീകരിച്ചാൽ ലോക്സഭയിലും നിയമസഭയിലും 80 ശതമാനത്തിലേറെ സംവരണ മണ്ഡലങ്ങളാകും. പട്ടികജാതി- വർഗ വിഭാഗങ്ങളുടെ 16 ശതമാനം അടക്കമാണ് 80 കവിയുക.
13 അംഗ സമിതിയിലെ പത്ത് പേരും ഇതിനെ പിന്തുണച്ചു. അവശേഷിക്കുന്ന മൂന്നുപേർ അസമിൽ 1951നുമുമ്പ് എത്തിയവർക്ക് സഭകളിൽ 100 ശതമാനം വേണമെന്നാണ് അഭിപ്രായപ്പെട്ടത്. കോടികൾ ചെലവിട്ട് നാലു വർഷംകൊണ്ട് നടത്തിയ എൻ.ആർ.സി പ്രക്രിയയിലൂടെ പൗരത്വം ലഭിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് പുതിയ നിർദേശങ്ങൾ. എൻ.ആർ.സിയിൽ പൗരത്വമുള്ളവരായി കണക്കാക്കിയവർപോലും ഇതോടെ അസമികൾക്കുള്ള അവകാശത്തിന് പുറത്താകും.
ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ ഏറെ ദോഷകരമായി ബാധിക്കുന്ന നീക്കമാണിത്. പൗരത്വ പട്ടികയിൽ പൗരത്വം ലഭിച്ചുവെന്ന് ആശ്വസിച്ച മൂന്നു കോടിയോളം ജനങ്ങൾക്ക് വീണ്ടും 1951 മുതൽക്കുള്ള രേഖകൾക്കായി നെേട്ടാട്ടമോടണം. ശിപാർശ അംഗീകരിച്ചാൽ രാജ്യത്താദ്യമായി പൗരത്വപട്ടികയുണ്ടാക്കിയ അസമിൽ രണ്ടാമത്തെ പൗരത്വ പരീക്ഷണമായി ഇത് മാറും. റിപ്പോർട്ട് ഇൗയാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.