Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം എം.എൽ.എ രകിബുൽ...

അസം എം.എൽ.എ രകിബുൽ ഹുസൈന്​ കോവിഡ്

text_fields
bookmark_border
അസം എം.എൽ.എ രകിബുൽ ഹുസൈന്​ കോവിഡ്
cancel

ദിസ്​പുർ: അസമി​ൽ നിന്നുള്ള എം.എൽ.എ രകിബുൽ ഹുസൈന്​ കോവിഡ്​ സ്ഥിരീകരിച്ചു​. അസിൽ കോവിഡ്​ പിടിപെടുന്ന ഏഴാമത്തെ എം.എൽ.എയാണ്​ രകിബുൽ ഹുസൈൻ.

സെൻട്രൽ അസമിലെ സമഗുരി മണ്ഡലത്തിലെ എം.എൽ.എയായ ഇദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ തനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. ഭാര്യ നസ്രീൻ ഹുസൈനും​ രോഗം​ സ്ഥിരീകരിച്ചിട്ടുണ്ട്​. എന്നാൽ എം.എൽ.എയുടെ മകന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ ഇല്ലെന്ന്​ കണ്ടെത്തി​.

''പരി​േശാധനയിൽ എനിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.. കഴിഞ്ഞ നാല്​ ദിവസമായി ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധനക്ക്​ വിധേയമാവണം'' -എം.എൽ.എ ഫേസ്​ബുക്കിൽ കുറിച്ചു.

അസമിലെ മുൻ മന്ത്രി കൂടിയായ രകിബുൽ ഹുസൈൻ സംസ്ഥാനത്ത്​ കോവിഡ്​ പിടിപെടുന്ന ആദ്യ കോൺഗ്രസ്​ എം.എൽ.എയാണ്​.

അമിനുൽ ഹഖ്​ ലാസ്​കർ, അതുൽ ബോറ, കൃഷ്​ണേന്ദു പോൾ, നര്യൻ ദേക, ബോലിൻ ചേതിയ, നബനിത ഹാൻഡിക്​ എന്നിവരാണ്​ അസമിൽ കോവിഡ്​ ബാധിച്ച മറ്റ്​ ആറു​ പേർ. ഇവർ എല്ലാവരും ബി.ജെ.പി എം.എൽ.എമാരാണ്​.

അഖിലേന്ത്യാ മഹിള കോൺഗ്രസ്​ അധ്യക്ഷയും മുൻ എം.പിയുമായ സുസ്​മിത ദേവിന്​ നേരത്തേ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virusCovid indiarakibul hussainassam mla
News Summary - assam mla rakibul hussain confirm covid 19
Next Story