ആശാറാം ബലാത്സംഗ കേസ്: പെൺകുട്ടിയുടെ സുരക്ഷ വർധിപ്പിച്ചു
text_fields
ഷാജഹാൻപുർ: വിവാദ ആൾദൈവം ആശാറാം ബാപ്പുവിെൻറ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സുരക്ഷ ജില്ലാ ഭരണകൂടം വർധിപ്പിച്ചു.
അര ഡസൻ പൊലീസുകാർക്കു പുറമെ വീടിെൻറ കാവലിന് രണ്ടുപേരെ കൂടി നിയോഗിച്ചു.
ഇതിൽ വനിത കോൺസ്റ്റബിളുമുണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് കെ.ബി. സിങ് പറഞ്ഞു. പുതുതായി നിയോഗിച്ചവർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ലഭ്യമാക്കി. പെൺകുട്ടിയുടെ കുടുംബം സുരക്ഷാവലയത്തിലാണ്.
സംഭവത്തിനുശേഷം തങ്ങളുടെ സുരക്ഷക്കായി മകന് ആയുധ ലൈസൻസ് നൽകണമെന്ന് അപേക്ഷിച്ചെങ്കിലും അത് ലഭ്യമാക്കിയില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. ആശാറാമിെൻറ പീഡനകഥകൾ പ്രസിദ്ധീകരിച്ച പ്രാേദശിക പത്രത്തിെൻറ റിപ്പോർട്ടർ നരേന്ദ്ര യാദവിന് കൂടുതൽ സുരക്ഷ ലഭ്യമാക്കാനും ആവശ്യപ്പെട്ടിരുന്നതായി അേദ്ദഹം പറഞ്ഞു. ആശാറാമിെൻറ ജോധ്പുരിലെ ആശ്രമത്തിൽവെച്ചാണ് 16കാരിയെ പീഡിപ്പിച്ചത്. നേരത്തെ ഡൽഹിയിലെ കാംല മാർക്കറ്റ് പൊലീസ് സ്റ്റേഷനിൽ ആയിരുന്ന കേസ് പിന്നീട് ജോധ്പുരിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.