വാർത്തക്കുമുേമ്പ സർക്കാർ വക്കീൽ റെഡി
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ ‘ദി വയർ.ഇൻ’ എന്ന ഒാൺലൈൻമാധ്യമത്തിൽ വാർത്ത വരുന്നതിനുമുേമ്പ അതേ വാർത്തയുടെ പേരിൽ മാനനഷ്ടക്കേസ് നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി രേഖകൾ.
അഡീഷനൽ േസാളിസിറ്റർ ജനറൽ (എ.എസ്.ജി) തുഷാർ മേത്തക്കാണ് ജയ് ഷാക്കുവേണ്ടി ഹാജരാകാൻ ഒക്ടോബർ ആറിന് നിയമമന്ത്രാലയം അനുമതി നൽകിയത്. എന്നാൽ, ജയ് ഷായുടെ കമ്പനി കൊള്ളലാഭം ഉണ്ടാക്കിയതുസംബന്ധിച്ച് ‘ദി വയറിൽ’ വാർത്ത വന്നത് രണ്ടുദിവസം കഴിഞ്ഞ് ഒക്ടോബർ എട്ടിനാണ്.
2014-‘15ൽ 50,000 രൂപയിൽ നിന്ന കമ്പനിയുടെ ലാഭമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിെൻറ പിറ്റേ വർഷം (2015---‘16) 16,000 മടങ്ങ് വർധിച്ച് 80.5 കോടിയിലേക്ക് കുതിച്ചുയർന്നത്. വാർത്ത വരുന്നത് ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുൻകൂട്ടി അറിഞ്ഞ് മുന്നൊരുക്കം നടത്തിയതിന് െതളിവാണ് എ.എസ്.ജി യുടെ വക്കാലത്തെന്ന് ആരോപിക്കപ്പെടുന്നു.
കേസിനുവേണ്ടി മേത്തയെ ചുമതലപ്പെടുത്തിയതിനുപിന്നിൽ നിരവധി നിയമലംഘനങ്ങളുണ്ടെന്നും ‘ദി വയർ’ ചൂണ്ടിക്കാട്ടുന്നു. 1987ലെ നിയമപ്രകാരം (റൂൾ 8 ഒന്ന് എ) സർക്കാർ നിയമ ഉദ്യോഗസ്ഥർ സർക്കാറിേൻറതോ പൊതുസ്ഥാപനങ്ങളുടേേതാ സർക്കാർനിയന്ത്രണത്തിലുള്ളതോ ആയ ഒാഫിസുകളുടേതല്ലാത്ത ആവശ്യത്തിന് ഒരു കോടതിയിലും ഹാജരാകാൻ പാടില്ല. എന്നാൽ, റൂൾ 10 ഇതിന് അപവാദമാണ്. അനിവാര്യമായതും അതിവേഗം തീർപ്പാക്കേണ്ടതുമായ കേസിൽ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ എഴുതി നൽകി സർക്കാർ അഭിഭാഷകന് മറ്റു കോടതിയിൽ ഹാജരാകാൻ അനുമതി വാങ്ങാം.
ഇൗ ഇളവിെൻറ ലക്ഷ്യം സർക്കാർ സ്ഥാപനങ്ങൾക്ക് േവണ്ടിത്തന്നെയാണെന്നും സ്വകാര്യവ്യക്തികളുടെ താൽപര്യം സംരക്ഷിക്കാനല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതോടൊപ്പം കേന്ദ്രസർക്കാർ താൽപര്യങ്ങളെ ഹനിക്കുന്ന ഏതെങ്കിലും വിഷയത്തിൽ ഇളവ് ബാധകമാക്കാൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ഇൗ നിയമം നിലനിൽക്കെയാണ് ജയ് ഷാക്കുേവണ്ടി എ.എസ്.ജി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
രജിസ്ട്രാർ ഒാഫ് കമ്പനീസ് (ആർ.ഒ.സി) രേഖകൾ ഉദ്ധരിച്ചാണ് ജയ് ഷായുടെ കമ്പനി വഴിവിട്ട ലാഭമുണ്ടാക്കിയതായി ‘ദി വയർ’ വാർത്ത പ്രസിദ്ധീകരിച്ചത്.
ഇൗ രേഖകൾ കേന്ദ്രസർക്കാറിേൻറതായിരിക്കെ അതിനെതിരെ കേന്ദ്ര നിയമഉദ്യോഗസ്ഥൻ വാദിക്കാൻ വരുേമ്പാഴുണ്ടാകുന്ന നിയമപ്രശ്നങ്ങളും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. റൂൾ എട്ട്, റൂൾ 10 എന്നീ വകുപ്പുകൾ പ്രകാരം മേത്തക്ക് എങ്ങനെയാണ് ഇളവ് കിട്ടിയതെന്ന് വ്യക്തമല്ലെന്നും അനുമതി സംശയാസ്പദമാണെന്നും ‘ദി വയർ’ പറയുന്നു.
2015 ജൂലൈ 10ന് അന്നത്തെ അറ്റോണി ജനറൽ മുകുൾ രോഹതഗി കേരളസർക്കാറിെൻറ എക്സൈസ് നയത്തിനെതിരെ സ്വകാര്യ ഫോർ സ്റ്റാർ ഹോട്ടലിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്നു. അന്നത്തെ നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഇതിന് നിയമസെക്രട്ടറിക്ക് വാക്കാൽ അനുമതി നൽകിയിരുന്നുവെന്ന് ‘ദി വയർ’ സമ്പാദിച്ച രേഖകൾ പറയുന്നു. സർക്കാർ അഭിഭാഷകരായി നിയമിതരാകുന്നവരിൽ പലരും സ്വകാര്യവ്യക്തികൾക്കുവേണ്ടി കേസുകൾ വാദിക്കുന്നുണ്ടെന്നും ചിലരുടെ അപേക്ഷകൾ സർക്കാർ തള്ളിയിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.