Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ashish Mishra in hospital blood report confirms dengue
cancel
Homechevron_rightNewschevron_rightIndiachevron_rightലഖിംപൂർ ഖേരി...

ലഖിംപൂർ ഖേരി കർഷകക്കൊല കേസ്​ പ്രതി ആശിഷ്​ മിശ്ര ആശുപത്രിയിൽ; ഡെങ്കിപ്പനിയെന്ന്​

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ കർഷകക്കൊലയിൽ അറസ്​റ്റിലായ കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര ആശുപത്രിയിൽ. ഡെങ്കിപ്പനി സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ്​ വിവരം.

ഞായറാഴ്​ച രോഗലക്ഷണങ്ങളെ തുടർന്ന്​ ആശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സുരക്ഷ ചുമതലക്കായി ആശുപത്രിയിൽ ഉദ്യോഗസ്​ഥരെ വിന്യസിച്ചതായും അവർ പറഞ്ഞു.

ഡോക്​ടർമാര​ുടെ നിർദേശത്തെ തുടർന്നാണ്​ ആശിഷ്​ മിശ്രയെ ആശുപ​ത്രിയിലേക്ക്​ മാറ്റിയത്​. രണ്ടാമത്തെ രക്ത പരി​േശാധനയിൽ ഡെങ്കിപ്പനി സ്​ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. ജില്ല ആശുപത്രിയിലെത്തിയ ആശിഷ്​ മിശ്രയുടെ രക്തസാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു. പരിശോധന ഫലം ലഭിച്ചിട്ടില്ല.

'മൂന്നാ​മത്തെ പരിശോധനക്കായി ആശിഷ്​ മിശ്രയുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും ​പരിശോധനക്ക്​ അയക്കുകയും ചെയ്​തു. പരിശോധന ഫലം വന്നിട്ടില്ല. റി​പ്പോർട്ടി​െൻറ അടിസ്​ഥാനത്തിൽ വിദഗ്​ധർ തുടർ നടപടികൾ തീരുമാനിക്കും' -ലഖിംപൂർ ഖേരി ചീഫ്​ മെഡിക്കൽ ഓഫിസർ ​ശൈലേഷ്​ ഭത്​നഗർ പറഞ്ഞു. വെള്ളിയാഴച്​ പ്രദേശിക കോടതി ആശിഷ്​ മിശ്രയെയും പ്രതികളായ മറ്റു മൂന്നുപേരെയും രണ്ടുദിവസ​െത്ത പൊലീസ്​ കസ്​റ്റഡിയിൽ വിട്ടിരുന്നു. ആശിഷ്​ മിശ്രയുടെ സുഹൃത്ത്​ അങ്കിത്​ ദാസ്​, ഡ്രൈവർ ശേഖർ ഭാരതി, ലത്തീഫ്​ എന്നിവരാണ്​ മറ്റു പ്രതികൾ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്​ നേതാവുമായ അഖിലേഷ്​ ദാസി​െൻറ അടുത്ത ബന്ധുവാണ്​ അങ്കിത്​.

പ്രത്യേക അന്വേഷണ സംഘത്തി​െൻറ നേതൃത്വത്തിലാണ്​ ലഖിംപൂർ ഖേരി സംഭവത്തി​െൻറ അന്വേഷണം. ശനിയാഴ്​ച വൈകിട്ട്​ അന്വേഷണ സംഘം ആശിഷിനെ ജയിലിലേക്ക്​ മാറ്റിയിരുന്നു. രണ്ടുദിവസത്തെ പൊലീസ്​ കസ്​റ്റഡി കഴിഞ്ഞതിന്​ ശേഷമാണ്​ ജയിലിലേക്ക്​ മാറ്റിയത്​.

'മൂന്നുദിവസമായി ആശിഷിന്​ പനി ബാധിച്ചിരുന്നു. കഴിഞ്ഞദിവസം രക്തസാമ്പിളുകൾ ശേഖരിച്ച്​ പരിശോധനക്ക്​ അയച്ചു. ആശിഷി​െൻറ റിപ്പോർട്ട്​ ലഭിച്ചതോടെ സമയപരിധി അവസാനിക്കുന്നതിന്​ മു​േമ്പ ജയിലിലേക്ക്​ മാറ്റി' -ആശിഷി​െൻറ അഭിഭാഷകൻ അവദേശ്​ കുമാർ സിങ്​ പറഞ്ഞു.

ഒക്​ടോബർ ആദ്യമായിരുന്നു ലഖിംപൂർ ഖേരിയിലെ കർഷക കൊല. പ്രതിഷേധവുമായെത്തിയ കർഷകർക്ക്​ നേരെ ആശിഷ്​ മിശ്രയും സുഹൃത്തുക്കളും വാഹനം ഓടിച്ച്​ കയറ്റുകയായിരുന്നു. സംഭവത്തിൽ നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതു​േപർ കൊല്ലപ്പെട്ടു. വൻ പ്രതിഷേധങ്ങൾക്ക്​ ഒടുവിലായിരുന്നു ആശിഷ്​ മിശ്രയുടെ അറസ്​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengueLakhimpur KheriAshish Mishra
News Summary - Ashish Mishra in hospital blood report confirms dengue
Next Story