പൗരത്വ നിയമം നടപ്പാക്കുമെന്ന നദ്ദയുടെ പരാമർശം ദൗർഭാഗ്യകരം, ബി.ജെ.പി തീരുമാനം രാജ്യത്തെ കത്തിച്ചിരുന്നു - അശോക് ഗെഹ്ലോട്ട്
text_fieldsജയ്പൂർ: പൗരത്വ നിയമം നടപ്പാക്കുമെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ പ്രസ്താവനക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പരമാർശം ദൗർഭാഗ്യകരമാണെന്ന് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
''പൗരത്വ ദേദഗതി നിയമം നടപ്പാക്കുമെന്ന ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നദ്ദയുടെ പരാമർശം ദൗർഭാഗ്യകരമാണ്. സി.എ.എ നടപ്പാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം കൊറോണക്ക് തൊട്ടുമുമ്പുവരെ ധാരാളം സംഘർഷം സൃഷ്ടിച്ചിരുന്നു. രാജ്യത്തിെൻറ പലഭാഗങ്ങളും കത്തുകയായിരുന്നു'' -അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി നദ്ദ ഏതാനും ദിവസം മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. സി.എ.എ നടപ്പാക്കുന്നത് വൈകിയത് കോവിഡായതിനാലാണെന്നും നദ്ദ കൂട്ടിച്ചേർത്തിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ റാലിയിൽ സംസാരിക്കവേയാണ് ബി.ജെ.പി അധ്യക്ഷെൻറ അഭിപ്രായ പ്രകടനം.
പാർട്ടി സി.എ.എ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എല്ലാവർക്കും അതിെൻറ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. 2021ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് നദ്ദ ബംഗാളിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.