ബി.ജെ.പി ഭരിക്കുേമ്പാഴാണ് ഇതെല്ലാം സംഭവിച്ചത്, ഏത് ഹിന്ദു സംസ്കാരത്തെപറ്റിയാണ് നിങ്ങൾ പറയുന്നത് -അശോക് ഗെഹ്ലോട്ട്
text_fieldsജയ്പുർ: ഹാഥറസ് സംഭവത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച 19 കാരിയായ ഹാഥറസ് യുവതിയെ അടക്കം ചെയ്തതടക്കമുള്ള രീതികളെയാണ് അദ്ദേഹം വിമർശിച്ചത്. പുലർച്ചെ രണ്ടിനാണ് പെൺകുട്ടിയുടെ സംസ്കാരം നടത്തിയത്. ഇത് ഹൃദയം തകർക്കുന്ന സംഗതിയാണ്. രാജ്യത്തിത്തിന് ഇതൊരിക്കലും മറക്കാൻ കഴിയില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
'ബിജെപിയുടെ ഭരണത്തിൻ കീഴിലാണ് ഇതെല്ലാം ഇതെല്ലാം നടന്നിരിക്കുന്നത്. എന്നിട്ടും ഏത് ഹിന്ദു സംസ്കാരത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കുന്നത്'-അദ്ദേഹം ചോദിച്ചു.'കൊറോണ വൈറസ് കാലഘട്ടത്തിൽ പോലും 20 പേർക്ക് ശ്മശാനത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. മൃതദേഹം ആദ്യം കൈമാറുക കുടുംബാംഗത്തിനും ആയിരിക്കും.
അതിർത്തിയിൽ സൈനികർ രക്തസാക്ഷിത്വം വഹിക്കുമ്പോൾ മൃതദേഹം വിമാനത്തിലോ ഹെലികോപ്റ്ററിലോ കൊണ്ടുവന്ന് കുടുംബത്തിന് കൈമാറുകയാണ് ചെയ്യുന്നത്. അങ്ങിനെ ബഹുമാനം നൽകുന്നത് നമ്മുടെ സംസ്കാരത്തിെൻറയും മതവിശ്വാസത്തിെൻറയും ഭാഗമാണ്'-അദ്ദേഹം ട്വീറ്റ് ചെയ്തു. ഇവിടെ പോലീസിെൻറ മേൽനോട്ടത്തിലാണ് സംസ്കാരം നടത്തിയതെന്നും മകളെ അവസാനമായി അാണാനാകാതെ അമ്മ കരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.