Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലു​ം...

ഗുജറാത്തിലു​ം രാജസ്ഥാനിലും ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നു -അശോക്​ ഗെഹ്ലോട്ട്​

text_fields
bookmark_border
Ashok-Gehlot
cancel

ജയ്​പൂർ: രാജസ്ഥാനിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. രാജ്യസഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നും ഗുജറാത്തിലും രാജസ്ഥാനിലും വിൽക്കലും വാങ്ങലും പൂർത്തിയാവാത്തതിനാലാണ്​ തെരഞ്ഞെടുപ്പ്​ വൈകുന്നതെന്നും​ ഗെഹ്​ലോട്ട്​ ആരോപിച്ചു. ജനങ്ങൾക്ക്​ എല്ലാം മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജയ്​പൂരിലെ ശിവ്​ വിലാസ്​ റിസോർട്ടിൽ സർക്കാർ അനുകൂല എം.എൽ.എമാരുടെ യോഗത്തിന്​ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നിങ്ങൾ എത്രകാലം കുതിരക്കച്ചവടത്തിലൂടെ രാഷ്​ട്രീയ പ്രവർത്തനം നടത്തും.? സമയമെത്തുമ്പോൾ കോൺഗ്രസ്​ അവരെ ഞെട്ടിച്ചാൽ അത്​ഭുതപ്പെടാനില്ല. പൊതുജനങ്ങൾക്ക്​ എല്ലാം മനസ്സിലാക്കാൻ സാധിക്കും. ഇന്നത്തെ യോഗം ഫലപ്രദമായിരുന്നു. എല്ലാവരും ഒറ്റക്കെട്ടാണ്​.

രാജ്യസഭ തെരഞ്ഞെടുപ്പ്​ രണ്ട്​ മാസം മുന്നേ നടത്താമായിരുന്നു. ഗുജറാത്തിലു​ം രാജസ്ഥാനിലും വിൽക്കലും വാങ്ങലും പൂർത്തിയായിട്ടില്ല. അതുകൊണ്ട്​​ വൈകി​. തെരഞ്ഞെടുപ്പ്​ ഇ​പ്പോൾ നടത്താനിരിക്കുകയാണ്. എന്നാൽ സാഹചര്യം സമാനമാണ്​.’’ -ഗെഹ്​ലോട്ട്​ പറഞ്ഞു.

തങ്ങളുടെ പാർട്ടി എം.എൽ.എമാരേയും സർക്കാറിനെ അനുകൂലിക്കുന്ന സ്വതന്ത്ര എം.എൽ.എമാരേയും വശീകരിച്ച്​ സർക്കാറി​െന അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ്​ നടക്കുന്നതെന്ന്​ കാണിച്ച്​ നിയമസഭ ചീഫ്​ വിപ്പ്​ മഹേഷ്​ ജോഷി ബുധനാഴ്​ച വിജിലൻസ്​ ഡയറക്​ടർ ജനറലിന്​ പരാതി നൽകിയിരുന്നു.

രാജസ്ഥാനിലെ മൂന്ന്​ രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്​​ ജൂൺ 19ന്​ നടക്കാനിരിക്കുകയാണ്​. 200 അംഗ നിയമസഭയിൽ ​107 കോൺഗ്രസ്​ എം.എൽ.എമാരുടേയും 13 സ്വതന്ത്ര എം.എൽ.എമാരിൽ 12 പേരുടേയും പിന്തുണ കോൺഗ്രസ്​ സർക്കാറിനുണ്ട്​.​ 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsRajya Sabha PollsAshok GehlotBJPhorse trading
News Summary - Ashok Gehlot slams BJP-led opposition for indulging in horse-trading ahead of Rajya Sabha polls -india news
Next Story