‘വിമത’ തെരഞ്ഞെടുപ്പ് കമീഷണറുടെ മകനെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം
text_fieldsന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായി ഇടഞ്ഞ തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസയ ുടെ മകനെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം. വിദേശനാണയ ചട്ടലംഘനം ആരോപിച്ചാണ് അബ ിർ ലവാസ ഡയറക്ടറായ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.
അബിർ ലവാസ തെൻറ കമ്പ നിയായ നറിഷ് ഓർഗാനിക് ഫുഡിനുവേണ്ടി 7.25 കോടി രൂപ സമാഹരിച്ചതിൽ നിയമലംഘനം നടന്നുവെന്ന് ആരോപിച്ച് വിദേശനാണയ നിയമം (ഫെമ) അനുസരിച്ചാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. മൊറീഷ്യസ് കമ്പനിയിൽനിന്ന് ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
അബിറിനെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. നേരേത്ത, നികുതിവെട്ടിപ്പ് ആരോപിച്ച് അശോക് ലവാസയുടെ ഭാര്യക്കെതിരെ ആദായികുതി വിഭാഗം അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനിൽ ‘ന്യൂനപക്ഷ’ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് അശോക് ലവാസ പുറത്തുവിട്ട തുറന്ന കത്ത് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.
കമീഷനിലെ മറ്റംഗങ്ങൾ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന സൂചനയായിരുന്നു ലവാസയുടെ കത്തിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ഉയർന്ന പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ തെൻറ ഭാഗം രേഖപ്പെടുത്താതെ വിധി പുറപ്പെടുവിച്ച മുഖ്യ കമീഷണർക്കെതിരെ അദ്ദേഹം കത്തിൽ വിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.