വിവാദ ട്വീറ്റ്: പരേഷ് റാവലിന് പിന്തുണയുമായി അശോക് പണ്ഡിറ്റ്
text_fieldsന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയിയെ കശ്മീരിൽ മനുഷ്യകവചമായി കെട്ടിവെക്കണമെന്ന ബി.ജെ.പി എം.പി പരേഷ് റാവലിന്റെ പ്രസ്താവനയെ പിന്തുണച്ച് സിനിമ നിർമാതാവും സാമൂഹ്യ പ്രവർത്തകനുമായ അശോക് പണ്ഡിറ്റ് രംഗത്ത്. അരുന്ധതി റോയി ദേശവിരുദ്ധയാണെന്ന് അശോക് പണ്ഡിറ്റ് ആരോപിച്ചു.
പരേഷ് റാവലിന്റേത് എല്ലാ വികാരവും ഉൾക്കൊള്ളുന്ന പ്രതികരണമാണ്. കശ്മീരിലെ തീവ്രവാദികളെ പിന്തുണക്കുകയാണ് അവർ ചെയ്യുന്നത്. നിരവധി തവണ അവർ അധിക്ഷേപകരമായ പ്രസ്താവന നടത്തിയിട്ടുണ്ട്. റാവലിന്റെ പ്രസ്താവനയെ പിന്തുണക്കുന്നുവെന്നും അശോക് പണ്ഡിറ്റ് വ്യക്തമാക്കി.
എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയിയെ പരിഹസിച്ച് ഹിന്ദി സിനിമ നടൻ കൂടിയായ പരേഷ് റാവൽ തിങ്കളാഴ്ചയാണ് ട്വീറ്റ് ചെയ്തത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചക്ക് വഴിവെച്ചിരുന്നു. കശ്മീരിൽ മനുഷ്യകവചമായി യുവാവിനു പകരം അരുന്ധതി റോയിയെ കെട്ടിവെക്കമെന്നായിരുന്നു റാവലിെൻറ ട്വീറ്റ്.
കഴിഞ്ഞ ദിവസം ശ്രീനഗറിലെത്തിയ അരുന്ധതി കശ്മീരിലെ സൈന്യത്തിെൻറ പ്രവർത്തനങ്ങളെ വിമർശിച്ചതിന് പ്രതികരണമായിട്ടായിരുന്നു റാവലിെൻറ ട്വീറ്റ്. കശ്മീരിലെ സംഘർഷങ്ങൾക്ക് പിറകിൽ ഇന്ത്യയുടെ കൈയേറ്റമുണ്ടെന്നും അത് നാണക്കേടാണെന്നും അരുന്ധതി പാക് ചാനലായ ജിയോ ടി.വിയിൽ പറഞ്ഞിരുന്നു. അരുന്ധതിയുടെ വാക്കുകൾ ഉദ്ധരിച്ച് ഇന്ത്യക്കെതിരെ അവർ വാർത്ത നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ജനക്കൂട്ടത്തിെൻറ കല്ലേറ് തടയുന്നതിനായി സൈനിക വാഹനത്തിന് മുന്നില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച വിഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗര്‍ ലോക്സഭ മണ്ഡലത്തില്‍ റീപ്പോളിങ്ങിനിടെയായിരുന്നു സംഭവം.
സൈന്യത്തിെൻറ നടപടി ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അടക്കമുള്ളവര്‍ രംഗത്തെത്തിയിരുെന്നങ്കിലും അന്വേഷണം പൂര്‍ത്തിയായതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികർ കുറ്റമുക്തമാക്കപ്പെട്ടിരുന്നു.
മഞ്ചസ്റ്റർ സിറ്റിയിലെ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ അപലപിച്ച മോദി ഇരകളുടെ ദുഃഖത്തിലും പ്രാർഥനയിലും ഇന്ത്യ പങ്കുചേരുന്നതായി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.