ഖിൽജി റാണി പത്മിനിയെ കണ്ടുവെന്ന് ഫലകം; ചരിത്രം മറച്ച് പുരാവസ്തു വകുപ്പ്
text_fieldsജയ്പൂർ: രജ്പുത്ര കർണിസേനയുടെ ഭീഷണി ഭയന്ന് പുരാവസ്തു വകുപ്പ് ചരിത്രത്തെ തുണിയിട്ടു മൂടി. ചിറ്റോർഗ് കോട്ടയിലെ പത്മിനി മഹലിനു മുന്നിലെ ഫലകമാണ് പുരാവസ്തു വകുപ്പ് തുണിയിട്ടു മൂടിയത്. അലാവുദ്ദീർ ഖിൽജി അതിസുന്ദരിയായ റാണി പത്മിനിെയ മിന്നൊലിപോലെ കണ്ടത് പത്മിനി മഹലിൽ വച്ചായിരുന്നുവെന്നും ആ സൗന്ദര്യം സ്വന്തമാക്കുന്നതിനാണ് ഖിൽജി ചിറ്റോർഗ് ആക്രമിച്ചതെന്നും വിവരിക്കുന്ന ഫലകമാണ് തുണിയിട്ട് മൂടിയത്. പത്മിനി മഹലിനു മുന്നിൽ നിന്ന് ഫലകം എടുത്തുമാറ്റണമെന്ന് രജ്പുത്ര കർണി സേന ആവശ്യപ്പെട്ടു. തുടർന്ന് അക്രമ സംഭവങ്ങളെ ഭയന്ന് പുരാവസ്തു വകുപ്പ് ഫലകം മൂടിവെച്ചിരിക്കുകയാണ്. അലാവുദ്ദീൻ ഖിൽജി റാണി പത്മിനിയെ കണ്ടിട്ടില്ലെന്നാണ് രജപുത്രസമൂഹം വിശ്വസിക്കുന്നത്. ഖിൽജി റാണിയെ സ്വന്തമാക്കാൻ വരുന്നതറിഞ്ഞ് അവർ ആത്മാഹുതി ചെയ്തുവെന്നാണ് ഇൗ സമൂഹം കരുതുന്നത്.
ജോധ്പൂരിലെ ഉന്നത അധികാരികളുടെ അഭിപ്രായം നേടിയ ശേഷമാണ് ഫലകം മൂടിയത്. ഇൗ ഫലകത്തിൽ മാത്രമാണ് ഖിൽജി റാണിയെ കണ്ടുവെന്ന് അവകാശപ്പെടുന്നതെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്ന ഇത്തരം ഫലകങ്ങളും സൂചനാബോർഡുകളും പുസ്തകങ്ങളും ബ്രോഷറുകളുമുൾപ്പെടെ എല്ലാ വസ്തുക്കളും മാറ്റണമെന്ന് രജപുത്ര സമൂഹം ആവശ്യപ്പെട്ടു.
ചരിത്ര പിൻബലമില്ലാതെ രചിച്ച ഗ്ലാസുകൾ മാറ്റി രചിക്കുന്നതിനും പുതിയവ തടയുന്നതിനും രജ്പുത്ര കർണിസേന ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം പുരാവസ്തു വകുപ്പ് ഗ്ലാസുകൾ മാറ്റി രചിച്ചിരുന്നു. പുരാവസ്തു വകുപ്പിെൻറ നടപടി സ്വാഗതാർഹമാണെന്നും ഇനി അവരുടെ സാഹിത്യ പുസ്തകങ്ങളിലും ബ്രോഷറുകളിലുമുള്ള തെറ്റായ വിവരങ്ങൾ കൂടി ഇത്തരത്തിൽ തടയണമെന്നും ജൗഹർ സേവാ സൻസ്ഥാൻ ലോകേന്ദ്ര സിങ് ചന്ദ്വാദ് ആവശ്യപ്പെട്ടു. ഖിൽജി പത്മിനിയെ കണ്ട സ്മാരകത്തിെൻറ ഗ്ലാസുകൾ കർണിസേന തകർത്തതിനെ തുടർന്ന് സ്മാരകം അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.