എന്തുകൊണ്ടെന്ന് സംസ്ഥാനങ്ങളോട് ചോദിക്കൂ... ഇന്ധന വില കുറക്കാത്തതിൽ ധനമന്ത്രി നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ പെട്രോൾ -ഡീസൽ വിലയിൽ സംസ്ഥാന സർക്കാറുകളെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ഇന്ധന നികുതി കുറക്കാത്തത് സംബന്ധിച്ച് ജനങ്ങൾ വോട്ട് ചെയ്ത സംസ്ഥാന സർക്കാറുകളോട് ചോദിക്കാനായിരുന്നു നിർമല സീതാരാമന്‍റെ പ്രതികരണം.
തിങ്കളാഴ്ച രാത്രി ധനമന്ത്രി നടത്തിയ വാർത്താസമ്മേളത്തിലാണ് രാജ്യത്ത് കുതിച്ചുയരുന്ന പെട്രോൾ -ഡീസൽ വിലയിൽ സംസ്ഥാന സർക്കാറുകളെ വിമർശിച്ച് ധനമന്ത്രി രംഗത്തെത്തിയത്.
അടുത്തിടെ കേന്ദ്രസർക്കാർ ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങൾ പെട്രോളിന്‍റെയും ഡീസലിന്‍റെയും മൂല്യവർധിത നികുതി (വാറ്റ്) കുറക്കാത്തതെന്ന് നിർമല സീതാരാമൻ ചോദിച്ചു. സംസ്ഥാനങ്ങളോട് വാറ്റ് കുറക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇന്ധനവില കുറക്കാത്തത് സംബന്ധിച്ച് ജനങ്ങൾ വോട്ട് ചെയ്ത സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളോട് േചാദിക്കണമെന്നും നിർമല കൂട്ടിച്ചേർത്തു.
ജി.എസ്.ടി കൗൺസിൽ പെേട്രാളിന്റെയും ഡീസലിന്‍റെയും നിരക്ക് നിശ്ചയിക്കാതെ ഇവ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ല -ധനമന്ത്രി പറഞ്ഞു.
സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്‍റെ രണ്ടുഗഡു ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ഇതോടെ ഇരട്ടിത്തുക ലഭ്യമാകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
അടുത്തിടെ, കേന്ദ്രസർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഏെറ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കേന്ദ്രത്തിന്‍റെ തീരുമാനം. എക്സൈസ് തീരുവ കുറച്ചതോടെ വാറ്റ് നികുതി കുറക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിന്‍റെ ഈ തീരുമാനം സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.