ടി.ആർ.പി തട്ടിപ്പ്: സചിൻ വാസെ 30 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി
text_fieldsമുംബൈ: ടി.ആർ.പി തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനിടെ ക്രൈം ഇൻറലിജൻസ് യൂനിറ്റ് (സി.െഎ.യു) അസി. ഇൻസ്പെക്ടർ സചിൻ വാസെ ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച് കൗൺസിലിൽനിന്ന് (ബാർക്) 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). ബാർക് ജീവനക്കാരെ കേസിെൻറ പേരിൽ പ്രയാസപ്പെടുത്താതിരിക്കാനത്രെ മറ്റൊരു ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ വഴി പണം വാങ്ങിയത്.
പണം നൽകാനായി നിർമാണ പ്രവൃത്തിയുടെ പേരിൽ കടലാസ് കമ്പനിയും ഹവാലക്കാരും മുഖേന കള്ളപ്പണമാക്കിയാണ് 30 ലക്ഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് നൽകിയതെന്നും ഇ.ഡി ആരോപിച്ചു. ബാർക് അധികൃതരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുവരെ ഇ.ഡി സചിൻ വാസെയെയോ ഇൻസ്പെക്ടറെയോ ചോദ്യം ചെയ്തിട്ടില്ല.
ടി.ആർ.പി കേസിൽ റിപ്പബ്ലിക് ടി.വി അടക്കമുള്ള ചാനലുകൾക്കെതിരെ അന്വേഷണം തുടങ്ങിയപ്പോൾതന്നെ ഇ.ഡിയും സമാന്തര അന്വഷണം തുടങ്ങിയിരുന്നു. അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി 'സ്കോർപിേയാ' കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സചിൻ വാസെയും റിയാസ് ഖാസിയും ഉൾപ്പെട്ട സംഘമാണ് ടി.ആർ.പി കേസന്വേഷിച്ചത്. നിലവിൽ ടി.ആർ.പി കേസിൽ റിപ്പബ്ലിക് ടി.വി അധികൃതർ പ്രതിസ്ഥാനത്തുണ്ടെങ്കിലും എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പ്രതിചേർത്തിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ അസി. ഇൻസ്പെക്ടർ റിയാസ് ഖാസിയെയും സസ്പെൻഡ് ചെയ്തു.
പണപ്പിരിവ്; അനിൽ ദേശ്മുഖിന് സമൻസ്
മുംബൈ: റസ്റ്റാറൻറ്, ബാർ ഉടമകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനൽകാൻ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് സി.ബി.െഎ സമൻസ്. ബുധനാഴ്ച സാന്താക്രൂസിലെ സി.ബി.െഎ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസം അദ്ദേഹത്തിെൻറ പേഴ്സനൽ അസിസ്റ്റൻറുമാരെ സി.ബി.െഎ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.