മാതാപിതാക്കൾ പഠനത്തിൽ ശ്രദ്ധിക്കാനാവശ്യപ്പെട്ടു; 16 കാരൻ ജീവനൊടുക്കി
text_fieldsമുംബൈ: മാതാപിതാക്കൾ പഠനത്തിൽ ശ്രദ്ധിക്കാൻ സമ്മർദ്ദം ചെലുത്തുന്നു എന്നാരോപിച്ച് 16 കാരൻ ട്രെയിനിന്‍റെ മുന്നിൽ ചാടി ജീവനൊടുക്കി. കൻഡിവാലി- മാലാഡ് റെയിൽവെ സ്റ്റേഷനിടയിൽ ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാർഥിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാതായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
പഠനത്തിൽ ശ്രദ്ധചെലുത്താനായി രക്ഷിതാക്കൾ നിരന്തരമായി സമ്മർദ്ദം ചെലുത്തുന്നതായി കുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. നേരത്തെയും കുട്ടി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. കുട്ടി ഈ അടുത്താണ് എസ്.എസ്.സി പരീക്ഷ എഴുതിയത്.
അതേസമയം, മകൻ മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചിരുന്നെന്നും വിഡിയോ ഗെയിം കളിക്കുമായിരുന്നെന്നും നിർത്താൻ ആവശ്യപ്പെട്ടാൽ ദേഷ്യപ്പെടുമായിരുന്നെന്നും മതാപിതാക്കൾ പറയുന്നു. ഒരു മാതാപിതാക്കളും തന്‍റെ കുട്ടിയെ മനപൂർവം ദ്രോഹിക്കില്ലെന്നും അതിനാൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.