അഗസ്റ്റവെസ്റ്റ്ലാൻഡ്: സോണിയയെ കുടുക്കാൻ സമ്മർദ്ദമുണ്ടായെന്ന് ഇടനിലക്കാരൻ
text_fieldsന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയേയും കോൺഗ്രസ് രാജ്യസഭ എം.പി അഹമ്മദ് പേട്ടലിനെയും കുടുക്കാൻ സമ്മർദ്ദമുണ്ടായെന്ന് ഇടനിലക്കാരൻ ക്രിസ്ത്യൻ മൈക്കിൾ.
സോണിയക്കും പേട്ടലിനും ഇടപാടിൽ പങ്കുണ്ടെന്ന് സമ്മതിക്കുകയാണെങ്കിൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് സി.ബി.െഎ അധികൃതർ അറിയിച്ചുവെന്നാണ് മൈക്കിളിെൻറ വെളിപ്പെടുത്തൽ. ഇക്കാര്യത്തിനായി സി.ബി.െഎ അധികൃതർ മൂന്ന് തവണ കൂടികാഴ്ച നടത്തിയെന്നും മൈക്കിൾ വ്യക്തമാക്കുന്നു. സി.ബി.െഎ അംഗങ്ങളുമായി കൂടികാഴ്ച നടത്തിയതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ ടുഡേ ചാനലുമായുള്ള അഭിമുഖത്തിലാണ് മൈക്കിളിെൻറ വെളിപ്പെടുത്തൽ.
അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ മുഖ്യ ഇടനിലക്കാരനായ മൈക്കിൾ 1997 മുതൽ 2013 വരെയുള്ള കാലയളവിൽ 300 തവണ ഇന്ത്യയിലെത്തിയെന്നാണ് അന്വേഷണ എജൻസികളുടെ കണ്ടെത്തൽ. അഗസ്റ്റവെസ്റ്റ്ലാൻഡിലെ മൈക്കിളിെൻറ ഇടപെടലുകളെല്ലാം സംശയാസ്പദമാണെന്നാണ് അന്വേഷണ എജൻസികളുടെ നിലപാട്. എന്നാൽ, മൈക്കിൾ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.