കോവിഡ് നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട പൊലീസിനെ തല്ലിചതച്ച് ജനക്കൂട്ടം; 12പേർ അറസ്റ്റിൽ
text_fieldsഭുവനേശ്വർ: ഒഡീഷയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യെപ്പട്ട പൊലീസിനെ തല്ലിചതച്ച് ജനക്കൂട്ടം. പൊലീസിനെ മർദ്ദിച്ച 12 പേരെ അറസ്റ്റ് ചെയ്തു. മയൂർബഞ്ച് ജില്ലയിലെ ദേബൻബഹാലി ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിൽ ചൈതി പർബ ആേഘാഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ആയിരത്തിലധികം പേർ പരിപാടിയിൽ പെങ്കടുക്കുമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതോടെ എ.എസ്.ഐ ബിശ്വജിത് ദാസ് മോഹപത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ഒത്തുചേരൽ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അറിയിക്കുകയായിരുന്നു.
എന്നാൽ, പൊലീസിന്‍റെ നിർദേശത്തിൽ പ്രകോപിതരായ ജനങ്ങൾ വടിയും മറ്റുമുപയോഗിച്ച് പൊലീസിനെ അടിക്കുകയും ഓടിക്കുകയുമായിരുന്നു. ആക്രമണത്തിൽ മൂന്നുപൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനം തകർക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
കോവിഡ് കേസുകൾ ഉയർന്നതിനെ തുടർന്ന് ഒഡീഷയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാൻ ഗ്രാമവാസികൾ തയാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.