ഭക്ഷണത്തിന് പണം ചോദിച്ചു; ധാബ ഉടമയെ കള്ളകേസിൽ കുടുക്കി യു.പി പൊലീസ്
text_fieldsലഖ്നോ: വ്യാജ റെയ്ഡിനൊടുവിൽ ധാബ ഉടമയേയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്ത് സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും സസ്പെൻഡ് ചെയ്തു. യു.പിയിലെ ഈഥ് ജില്ലയിലാണ് സംഭവം. വ്യാജ മദ്യവിൽപനയും കഞ്ചാവ് വിൽപനയും നടത്തിയെന്ന് ആരോപിച്ചായിരുന്നു ധാബ ഉടമയേയും മറ്റ് ഒമ്പത് പേരെയും അറസ്റ്റ് ചെയ്തത്.
രണ്ട് പൊലീസുകാരോട് ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിനാണ് ധാബ ഉടമെയ കള്ളകേസിൽ കുടുക്കിയതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി നാലിനാണ് ധാബയിൽ നടത്തിയ റെയ്ഡിൽ ഉടമയും മറ്റ് ഒമ്പത് പേരും അറസ്റ്റിലായത്. ഇവരിൽ നിന്ന് ആറ് നാടൻ തോക്കുകളും രണ്ട് കിലോ കഞ്ചാവും 80 ലിറ്റർ വ്യാജ മദ്യവും പിടിച്ചെടുത്തുവെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, പൊലീസുകാർ ദിവസവും ഭക്ഷണം കഴിച്ചിട്ട് പണം നൽകാതെ മടങ്ങിയതിനെ ചോദ്യം ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് രണ്ട് ജീപ്പുകളിൽ പൊലീസെത്തി റെയ്ഡ് നടത്തിയതെന്നും ധാബ ഉടമയുടെ സഹോദരനായ പ്രവീൺ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.