കെ.ജി വിദ്യാർഥികളോട് സ്വകാര്യഭാഗങ്ങളെക്കുറിച്ച് അറിയാമോ എന്ന് ചോദിക്കുന്നത് ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം - മോഹൻ ഭാഗവത്
text_fieldsമുംബൈ: കെ.ജി വിദ്യാർഥികൾക്ക് തങ്ങളുടെ സ്വകാര്യഭാഗങ്ങളുടെ പേര് അറിയാമോ എന്ന് പരിശോധിക്കുന്ന വിദ്യാഭ്യാസ അഭ്യാസം ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണമാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇചതുപക്ഷക്കാർ ഹിന്ദുത്വത്തിനും ഭാരതത്തിനും മാത്രമല്ല, മറിച്ച് ലോകത്തിന് തന്നെ എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറാത്തി പുസ്തകമായ ജഗാല പോഖ്രാനി ദാവി വൽവി (ലോകത്തെ തകർക്കുന്ന ഇടതുപക്ഷ ചിതലുകൾ) എന്ന പുസ്തകത്തിന്‍റെ പ്രകാശനവേളയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"അടുത്തിടെ ഗുജറാത്തിലെ ഒരു സ്കൂൾ സന്ദർശിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ഋഷി എനിക്ക് ഒരു നിർദേശം കാണിച്ചുതന്നു. കെ.ജി-2 വിദ്യാർഥികളോട് അവരുടെ സ്വകാര്യ ഭാഗങ്ങളുടെ പേര് അറിയാമോ എന്ന് പരിശോധിക്കാൻ അധ്യാപകർക്ക് നൽകിയിരിക്കുന്ന നിർദേശമായിരുന്നു അത്. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ അതിക്രമം അത്രത്തോളം എത്തിയിരിക്കുന്നു. നമ്മുടെ സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റമാണിത്"- ഭാഗവത് പറഞ്ഞു.
യു.എസിൽ ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉത്തരവ് സ്കൂളുകളുമായി ബന്ധപ്പെട്ടായിരുന്നു. അധ്യാപകരോട് വിദ്യാർഥികളുടെ ലിംഗഭേദത്തെ കുറിച്ച് സംസാരിക്കരുത് എന്നായിരുന്നു അത്. കുട്ടികൾക്ക് സ്വന്തമായി അവരുടെ ജെൻഡർ തിരിച്ചറിയാനാകണം എന്നായിരുന്നു ഉത്തരവ്. താൻ ഇപ്പോൾ ഒരു പെൺകുട്ടിയാണെന്ന് ഒരു ആൺകുട്ടിക്ക് തോന്നിയാൽ അവൻ പിന്നീട് ഒരു പെൺകുട്ടിയാവുകയാണ്. പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിക്കുകയാണ്. ഇടതുപക്ഷക്കാർ അഹങ്കാരവും അവരുടെ ദുഷ്പ്രവർത്തികളിൽ അമിതമായ അഹങ്കാരവും ഉണ്ട്. ലോകത്തിലെ ഏത് മംഗളകരമായ കാര്യത്തെയും നശിപ്പിക്കാൻ ഇടതുപക്ഷക്കാർ സോഷ്യൽ മാർക്സിസം കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് ചെറുക്കാൻ ഭാരതത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും ഭാഗവത് കൂട്ടിച്ചേർത്തു. പാശ്ചാത്യ ഇടതുപക്ഷ സംസ്കാരം ഇന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും ഇത് ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.