പൗരത്വ പ്രക്ഷോഭ നേതാവ് അഖിൽ ഗൊഗോയ് അസം തെരഞ്ഞെടുപ്പിൽ മത്സരിക്കും
text_fieldsഗുവാഹത്തി: അസമിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പെങ്കടുത്തതിന് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റും കർഷക നേതാവുമായ അഖിൽ ഗൊഗോയ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. അസമിൽ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ റായ്ജോർ ദളിന്‍റെ സ്ഥാനാർഥിയായാണ് ജനവിധി തേടുക.
ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴിയുകയാണ് അദ്ദേഹം. ശിവ്സാഗർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ കർഷക സംഘടനയായ ക്രിഷക് മുക്തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് അഖിൽ.
ബുധനാഴ്ചയാണ് റായ്ജോർ ദൾ നേതാക്കൾ 18 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയത്. ആദ്യരണ്ടുഘട്ടങ്ങളിലെ 18 മണ്ഡലങ്ങളിലാണ് മത്സരിക്കുക.
'18 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. വോട്ടുകൾ വിഭജിക്കാനല്ല, ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് മത്സരം. അസമിൽ സി.എ.എ വിരുദ്ധ സർക്കാർ രൂപീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം' -റായ്േജാർ ദൾ വർക്കിങ് പ്രസിഡന്‍റ് ബാസ്കോ ഡേ സായ്കിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.