2,800 പന്നികൾ ചത്തൊടുങ്ങി; ആഫ്രിക്കൻ പന്നിപ്പനിയുടെ കേന്ദ്രമായി അസം
text_fieldsഗുവാഹതി: കോവിഡ് ഭീതിക്കു പിന്നാലെ അസമിൽ പന്നിപ്പനി പടരുന്നു. ഫെബ്രുവരി മുതൽ ഇതുവരെ 2800 വളർത്തുപന്നികളാണ് പനി ബാധിച്ച് ചത്തത്. കൂടുതൽ പന്നികൾ രോഗബാധിതരാണ്. ഇതോടെ ഇന്ത്യയിലെ ആഫ്രിക്കൻ പന്നിപ്പനിയുടെ പ്രഭവ കേന്ദ്രമായി മാറി സംസ്ഥാനം.
ആദ്യമായാണ് ഇന്ത്യയിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. അസമിലെ ധേമാജി, വടക്കൻ ലഖിംപൂർ, ബിശ്വനാഥ്, ദിബ്രുഗഡ് എന്നിവിടങ്ങളിലും അരുണാചൽ പ്രദേശിലെ ചില ജില്ലകളിലുമാണ് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ആഫ്രിക്കൻ പന്നിപ്പനിയാണ് മരണ കാരണമെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
പന്നികളെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി സർബാനന്ദ സൊനോവൽ നിർദേശം നൽകി. 1921ൽ കെനിയയിലാണ് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.