അസം ഉപതെരഞ്ഞെടുപ്പ്: നാലുസീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കുെമന്ന് സി.പി.എം
text_fieldsഗുവാഹത്തി: അസമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുസീറ്റുകളിൽ നാലിലും കോൺഗ്രസിനെ പിന്തുണക്കുമെന്ന് സി.പി.എം. ഒരു സീറ്റിൽ സി.പി.ഐയെ പിന്തുണക്കും. ഒക്ടോബർ 30നാണ് തെരഞ്ഞെടുപ്പ്.
''നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നയിക്കുന്ന സഖ്യം അസമിലെ ജനങ്ങളെ ചതിച്ചു. സംസ്ഥാനത്തെ തൊഴിലില്ലായ്മക്കോ വിലവർധനക്കോ എതിരെ ചെറുവിരൽ അനക്കാൻ പോലും അവർക്കായില്ല. ബി.ജെ.പിക്കോ അവരുടെ സഖ്യ കക്ഷിയായ അസം ഗണപരിഷത്തിനോ യു.പി.പി.എല്ലിനോ വോട്ട് നൽകരുത് ''- സി.പി.എം പുറുത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച മഹാസഖ്യത്തിെൻറ ഭാഗമായിരുന്നു സി.പി.എം. എം.എൽ.എമാർ മരണപ്പെട്ടതിനെ തുടർന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയതിനെ തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
126 അംഗ സഭയിൽ ബി.ജെ.പി 59 സീറ്റുകളിലാണ്വിജയിച്ചത്. സഖ്യകക്ഷികളായ എ.ജി.പി ഒമ്പതിലും യു.പി.പി.എൽ അഞ്ചു സീറ്റിലും വിജയിച്ചു. കോൺഗ്രസ് 29 സീറ്റിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായിരുന്ന എ.ഐ.യു.ഡി.എഫ് 15 എണ്ണത്തിൽ വിജയിച്ചു. സി.പി.എം ഒരു സീറ്റാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.