ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയക്കെതിരെ മാനനഷ്ടക്കേസുമായി അസം മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോവിഡ് പ്രതിരോധത്തിനായി പി.പി. ഇ കിറ്റ് വാങ്ങുന്നതിനുള്ള കരാറിൽ ഹിമന്ത ശർമ അഴിമതി നടത്തിയെന്ന് സിസോദിയ ആരോപിച്ചിരുന്നു.
ഹിമന്ത ആരോഗ്യ മന്ത്രിയായിരിക്കുമ്പോൾ പി.പി.ഇ കിറ്റുകൾ വാങ്ങാനുള്ള കരാർ അദ്ദേഹത്തിന്റെ ഭാര്യയുമായി ബന്ധപ്പെട്ട കമ്പനിക്ക് വിപണി വിലയേക്കാൾ വലിയ തുക്ക് കരാർ നലകിയെന്നായിരുന്നു സിസോദിയയുടെ ആരോപണം.
ആരോപണത്തെ തുടർന്ന് ഹിമന്തയുടെ ഭാര്യ റിനികി ഭുയൻ ശർമയും സിസോദിയക്കെതിരെ 100കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഹിമന്ത അദ്ദേഹത്തിന്റെ ഭാര്യയുടെ കമ്പനിക്ക് പി.പി.ഇ കിറ്റ് ഒന്നിന് 990 രൂപ നിരക്കിലാണ് കരാർ നൽകിയത്. അതേദിവസം തന്നെ മറ്റൊരു കമ്പനി മറ്റുള്ളവർക്ക് പി.പി.ഇ കിറ്റ് നൽകിയത് ഒന്നിന് 600 രൂപ നിരക്കിലാണ്. ഇത് വലിയ കുറ്റകൃത്യമാണ് - സിസോദിയ ജൂൺ ആദ്യം ആരോപിച്ചിരുന്നു. ആരോപണം തെളിയിക്കുന്നതിനുള്ള രേഖകളും കൈവശമുണ്ടെന്ന് സിസോദിയ അവകാശപ്പെട്ടിരുന്നു. ദമ്പതികൾ ആരോപണം നിഷേധിക്കുകയും കോടതി കയറ്റുമെന്ന് സിസോദിയക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.