അസം പൗരത്വം: ജനങ്ങൾ സ്വന്തം രാജ്യത്ത് അഭയാർഥികളാവുന്നു -മമത
text_fieldsന്യൂഡൽഹി: അസം പൗരത്വ രജിസ്ട്രേഷെൻറ അന്തിമ കരട് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങൾ സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നതായി മമത പറഞ്ഞു.
ആധാർ കാർഡും പാസ്പോർട്ടും അടക്കമുണ്ടെങ്കിലും ഇപ്പോഴും അവരുടെ പേര് കരടുപട്ടികയിലില്ല. ആളുകളെ അവരുടെ കുടുംബപേരിെൻറ അടിസ്ഥാനത്തിലും കൂടിയാണ് ഒഴിവാക്കിയത്. നിർബന്ധിത കുടിയിറക്കലിനാണോ സർക്കാർ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു.
ഗെയിം പ്ലാനിലൂടെ ജനങ്ങൾ ഒറ്റപ്പെടുകയാണ്. ബംഗാളി സംസാരിക്കുന്നവരേയും ബിഹാറികളേയും പുറത്താക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ആത്യന്തികമായി പശ്ചിമ ബംഗാളാണ് ഇക്കാര്യത്തിൽ സഹിക്കേണ്ടി വരിക. ബി.ജെ.പിയുടെ വോട്ട് രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും മമത ബാനർജി പറഞ്ഞു.
പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവർക്കു വേണ്ടി കേന്ദ്രം ഏതെങ്കിലും വിധത്തിലുള്ള പുനരധിവാസ പദ്ധതികൾ ഒരുക്കിയിട്ടുണ്ടോെയന്നും മമത ചോദിച്ചു. തൃണമൂൽ എംപിമാർ അസമിലേക്കു തിരിച്ചിട്ടുണ്ട്. താനും അവിടേക്ക് പോകാൻ ശ്രമിക്കും. അവർ വിലക്കുേമാ ഇല്ലയോ എന്നു നോക്കാമെന്നും മമത പറഞ്ഞു. ആഭ്യന്തര മന്ത്രിയോട് ഇക്കാര്യത്തിൽ ഭേദഗതി വരുത്തണമെന്നും മമത അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.