'ക്ഷത്രിയരെയും ബ്രാഹ്മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമ'; വിവാദമായതോടെ മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ക്ഷത്രിയരെയും ബ്രാഹ്മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭഗവത്ഗീതയിലെ ശ്ലോകം വിവർത്തനം ചെയ്തതിൽ സംഭവിച്ച പിഴവാണെന്നും അസമിലേത് ജാതിരഹിത സമൂഹമാണെന്നും ശർമ കൂട്ടിച്ചേർത്തു.
ഡിസംബർ 26ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ശർമയുടെ വിവാദ പരാമർശം. "ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും സ്വാഭാവിക കടമകളെ വിവരിക്കുന്നു"എന്നായിരുന്നു കുറിപ്പിൽ പരാമർശിച്ചിരുന്നത്. ഭഗവത് ഗീതയുടെ 18-ാം അധ്യായത്തിലെ 'സന്യാസ് ജോഗിലെ' 44-ാം ശ്ലോകം ഉദ്ധരിച്ചായിരുന്നു പരാമർശം. ഇത് ഉദ്ധരിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. കൃഷി, പശു വളർത്തൽ, വ്യാപാരം എന്നിവ വൈശ്യരുടെ സ്വാഭാവിക കടമയാണെന്നും ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവരെ സേവിക്കുന്നതാണ് ശൂദ്രരുടെ സ്വാഭാവിക കടമയെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇത്തരം പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത് ബി.ജെ.പിയുടെ മനുവാദ പ്രത്യയശാസ്ത്രമാണെന്നായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.