എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്ട്രേഷൻ നടത്തണം - അസം മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്ട്രേഷൻ (എൻ.ആർ.സി) നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ.
അനധികൃത കുടിയേറ്റക്കാർ രാജ്യത്തിന് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയുടെ നിർദേശം. എല്ലാ ഇന്ത്യക്കാരുടെയും സംരക്ഷണത്തിന് സഹായമൊരുക്കുന്നതാണ് എൻ.ആർ.സി രേഖകളെന്നും അദ്ദേഹം പറഞ്ഞു. എൻ.ആർ.സിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടിയുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുെട പരാമർശം.
എൻ.ആർ.സിക്ക് ശേഷം മൂന്ന് നടപടികളാണ് ഉണ്ടാവുകയെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞു. എൻ.ആർ.സി വഴി അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയാണ് ആദ്യ പടി. അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും സർക്കാർ ക്ഷേമപദ്ധതികളിൽ നിന്നും ഒഴിവാക്കുക. അവരെ നാടുകടത്തുക എന്നതാണ് രണ്ടും മൂന്നും നടപടികളെന്നും രാം മാധവ് പറഞ്ഞു.
ദേശീയ പൗരത്വ രജിസ്ട്രേഷെൻറ ജൂൈലയിൽ പ്രസിദ്ധീകരിച്ച അന്തിമ കരടിൽ നിന്ന് 40 ലക്ഷം ജനങ്ങൾ പുറത്താണ്. 2.89 കോടി പേർ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 3.29 കോടി അപേക്ഷകരാണ് അസമിൽ നിന്നുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.