പൗരത്വ നിയമത്തെ അനുകൂലിച്ച് അസം മുഖ്യമന്ത്രി
text_fieldsഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. നിയമത്തിെൻറ പരിര ക്ഷയിൽ പുതുതായി ഒരു വിദേശിയേയും രാജ്യത്ത് കടക്കാൻ അനുവദിക്കില്ല. 2014 ഡിസംബർ 31ന് മുമ്പ് എത്തിയവർക്ക് മാത്ര മായിരിക്കും പൗരത്വഭേദഗതി നിയമത്തിെൻറ ഗുണം ലഭിക്കുകയെന്നും സോനോവാൾ പറഞ്ഞു.
അസം ജനതയെ നിയമം ബാധിക്കില്ല. അസമിലെ ആളുകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പൗരത്വ ഭേദഗതി നിയമത്തിലുണ്ട്. നിയമത്തിെൻറ ആനുകൂല്യം മുതലാക്കി ഒരു വിദേശിക്കും ഇനി രാജ്യത്തേക്ക് കടക്കാൻ സാധിക്കില്ല. നിയമം സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പലരും മോശം പരാമർശം നടത്തുന്നുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല. ഇത് ജനാധിപത്യമാണ്. ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. തനിക്ക് പറയാനുള്ളത് ശരിയായ സമയത്ത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിയും അസം ഗണപരിഷത്തും ചേർന്ന് ഭരിക്കുന്ന അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.